ശ്രീലങ്കൻ പര്യടനം: സന്നാഹ മത്സരത്തിൽ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് ജയം

കൊളംബോ: ശ്രീലങ്കൻ ക്രിക്കറ്റ് ഇലവനെതിരായ സന്നാഹ മത്സരത്തിൽ ഇന്ത്യയ്ക്ക് ആറ് വിക്കറ്റിന്റെ തകർപ്പൻ ജയം. 207 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 44.3 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.
ഇന്ത്യയുടെ രണ്ടാം ഇന്നിങ്സിൽ യശസ്വി ജയ്‌സ്വാളിന്റെ 61 റൺസ് പ്രകടനം മികച്ച തുടക്കം നൽകി. ശുഭ്മൻ ഗിൽ 44 റൺസും റിഷഭ് പന്ത് 28 റൺസും നേടി. രവീന്ദ്ര ജഡേജ 22 റൺസുമായി പുറത്താകാതെ നിന്നു. അവസാന ഘട്ടത്തിൽ മുഹമ്മദ് സിറാജ് 15 പന്തിൽ നാല് സിക്‌സടക്കം 32 റൺസുമായി പുറത്താകാതെ നിന്ന് ഇന്ത്യയുടെ വിജയം വേഗത്തിലാക്കി.
ശ്രീലങ്കൻ ക്രിക്കറ്റ് ഇലവൻ ആദ്യ ഇന്നിങ്സിൽ 363 റൺസിന് 8 വിക്കറ്റ് എന്ന നിലയിൽ ഡിക്ലയർ ചെയ്തിരുന്നു. ശ്രീലങ്കക്കായി രവിന്ദു രസന്ത 71 റൺസും, നിഷാൻ ഫെർണാണ്ടോ 66 റൺസും, സോണൽ ദിനുഷ റൺസും നേടി. ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജയും കുൽദീപ് യാദവും, മാനവ് സുത്താറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിൽ ആദ്യ ഇന്നിങ്സിൽ ഇന്ത്യ 357 റൺസിന് 6 വിക്കറ്റ് എന്ന നിലയിൽ ഡിക്ലയർ ചെയ്തിരുന്നു. ദേവ്ദത്ത് പടിക്കൽ 142 റൺസുമായി പുറത്താകാതെ നിന്നതാണ് ഇന്ത്യൻ ഇന്നിങ്സിന്റെ പ്രധാന ആകർഷണം. രവീന്ദ്ര ജഡേജ 63 റൺസും മനവ് സുതാർ 41 റൺസും നേടി. ഗുർനൂർ ബ്രാർ 36 റൺസുമായി പുറത്താകാതെ നിന്നു
രണ്ടാം ഇന്നിങ്സിൽ ശ്രീലങ്കൻ ക്രിക്കറ്റ് ഇലവൻ 200 റൺസിന് 6 വിക്കറ്റ് എന്ന നിലയിൽ ഡിക്ലയർ ചെയ്തതോടെയാണ് ഇന്ത്യക്ക് 207 റൺസ് വിജയലക്ഷ്യം ലഭിച്ചത്. അനായാസം ഈ റൺസ് മറികടന്ന ഇന്ത്യ, ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ആത്മവിശ്വാസം ഉയർത്തിയാണ് സന്നാഹ മത്സരം പൂർത്തിയാക്കിയത്.









0 comments