ad
Deshabhimani

സംസ്ഥാന കർഷക അവാർഡുകൾ പ്രഖ്യാപിച്ചു

കേരകേസരി പുരസ്കാരം കെ കെ സേവ്യറിന്: കെ സാവിത്രി കർഷക തിലകം

karshaka award
വെബ് ഡെസ്ക്

Published on Aug 09, 2026, 06:02 PM | 1 min read

തിരുവനന്തപുരം: കാർഷിക വികസന കർഷകക്ഷേമ വകുപ്പ് സംസ്ഥാനതല അവാർഡുകൾ പ്രഖ്യാപിച്ചു. കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശി കെ കെ സേവ്യർ കേരകേസരി പുരസ്കാരം നേടി. മികച്ച ജൈവ കർഷകനായി തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി വി വൈഷാജഹാനെ തിരഞ്ഞെടുത്തു. വയനാട് പൊഴുതന സ്വദേശി കെ ഹാഷിഖാണ് മികച്ച യുവ കർഷകൻ. കണ്ണൂർ തളിപ്പറമ്പ് സ്വദേശി കെ രജീഷ് ഹരിത മിത്ര പുരസ്കാരത്തിന് അർഹനായി.


കോട്ടയം കടപ്ലാമറ്റം സ്വദേശി വി കിഷോർ ആണ് കർഷക ജ്യോതി പുരസ്കാരം നേടിയത്. കാസർകോട് പുല്ലൂർ - പെരിയ സ്വദേശി കെ സാവിത്രിയെ കർഷക തിലക(വനിത)മായി തിരഞ്ഞെടുത്തു. കാർഷിക മേഖലയിൽ മികച്ച പ്രവർത്തനം നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനുള്ള സി അച്ച്യുത മേനോൻ സ്മാരക പുരസ്കാരം കോഴിക്കോട് ജില്ലയിലെ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തും കണ്ണൂർ ജില്ലയിലെ ഉളിക്കൽ ​ഗ്രാമ പഞ്ചായത്തും പങ്കിട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home