ad
Deshabhimani

കൊൽക്കത്തയെ തകർത്ത് ഐപിഎല്ലിൽ ചരിത്രം തിരുത്തി മുംബൈ

കൊൽക്കത്തയെ തകർത്ത് ഐപിഎല്ലിൽ ചരിത്രം തിരുത്തി മുംബൈ
വെബ് ഡെസ്ക്

Published on Mar 30, 2026, 11:57 AM | 1 min read

മുംബൈ : ഐപിഎല്ലിലെ ആദ്യ മത്സരങ്ങളിലെ തോൽവി എന്ന 13 വർഷം നീണ്ട കടമ്പ ഒടുവിൽ മുംബൈ ഇന്ത്യൻസ് പഴങ്കഥയാക്കി. വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകർത്ത് ഹർദിക് പാണ്ഡ്യയും സംഘവും സീസണിലെ ആദ്യ ജയം സ്വന്തമാക്കി. 2012ൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ നേടിയ വിജയത്തിന് ശേഷം ഇതാദ്യമായാണ് ഒരു സീസണിലെ ഉദ്ഘാടന മത്സരത്തിൽ മുംബൈ വിജയിക്കുന്നത്.


കൊൽക്കത്ത ഉയർത്തിയ 221 റൺസ്, അഞ്ച് പന്തുകൾ ബാക്കിനിൽക്കെ നാല് വിക്കറ്റ് നഷ്ടത്തിൽ മുംബൈ മറികടന്നു. ഓപ്പണർമാരായ രോഹിത് ശർമ്മയുടെയും റയാൻ റിക്കൽടണിന്റെയും വെടിക്കെട്ട് ബാറ്റിങ്ങാണ് മുംബൈ വിജയത്തിന് അടിത്തറയിട്ടത്. 38 പന്തിൽ 78 റൺസ് നേടിയ രോഹിത്തും 43 പന്തിൽ 81 റൺസ് നേടിയ റിക്കൽടണും ചേർന്ന് ഒന്നാം വിക്കറ്റിൽ 148 റൺസ് കൂട്ടിച്ചേർത്തു. ഈ ഇന്നിങ്‌സോടെ ട്വന്റി20 യിൽ 550 സിക്സറുകൾ തികയ്ക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡും ഐപിഎല്ലിൽ 50 തവണ 50+ സ്കോർ നേടുന്ന നാലാമത്തെ താരമെന്ന നേട്ടവും രോഹിത് സ്വന്തമാക്കി.


നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത നിശ്ചിത ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 220 റൺസ് നേടിയിരുന്നു. നായകൻ അജിങ്ക്യ രഹാനെ (40 പന്തിൽ 67), അംഗരീഷ് രഘുവംശി (29 പന്തിൽ 51) എന്നിവരാണ് കൊൽക്കത്തയ്ക്കായി തിളങ്ങിയത്. മുംബൈക്കായി ഷാർദുൽ താക്കൂർ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. എന്നാൽ മറുപടി ബാറ്റിങ്ങിൽ മുംബൈ ബാറ്റിങ് നിരയ്ക്ക് മുന്നിൽ കൊൽക്കത്തൻ ബൗളർമാർ അടി പതറുന്ന കാഴ്ചയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home