ad
Deshabhimani

പരിക്ക് വില്ലനായി; വിഘ്നേഷ് പുത്തൂർ പുറത്ത്, പകരക്കാരനെ ടീമിലെത്തിച്ച് മുംബൈ

vignesh puthur

Mumbai Indians/facebook.com/photo

വെബ് ഡെസ്ക്

Published on May 01, 2025, 03:08 PM | 1 min read

മുംബൈ: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനായി മിന്നുന്ന തുടക്കം കുറിച്ച മലയാളി സ്‌പിന്നർ വിഘ്നേഷ് പുത്തൂരിന് ഈ സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാകും. കാലിലെ പരിക്കാണ് വിഘ്‌നേഷിന് വിനയായത്. ചെന്നൈയ്ക്കെതിരായ അരങ്ങേറ്റ മത്സരത്തില്‍ മൂന്ന് വിക്കറ്റെടുത്ത് ശ്രദ്ധനേടിയ വിഘ്‌നേഷിന് ഇതോടെ സീസണ്‍ പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടി വന്നിരിക്കുകയാണ്.



ആകെ അഞ്ച് മത്സരങ്ങളിലാണ് മുംബൈയ്ക്കായി വിഘ്നേഷ് കളിച്ചത്. ആറു വിക്കറ്റും നേടി. കേരള സീനിയർ ടീമിനുവേണ്ടി കളിക്കാതെയാണ്‌ മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ഐപിഎല്ലിൽ അരങ്ങേറിയത്. പ്രഥമ കേരള ക്രിക്കറ്റ് ലീഗിൽ ആലപ്പി റിപ്പിൾസിന്റെ താരമായിരുന്നു. ലീഗിലെ മികച്ച പ്രകടനമാണ്‌ മുംബൈ ടീമിലെത്തിച്ചത്‌. പന്ത് തിരിക്കാൻ വിരലുകൾക്കുപകരം കൈക്കുഴ ഉപയോഗിക്കുന്ന ചൈനാമാൻ രീതിയാണ്‌ ഇരുപത്തിനാലുകാരന്റെ സവിശേഷത.


പരിക്കേറ്റ് പുറത്തായ താരത്തിന് പകരം രഘു ശര്‍മയെ ടീമില്‍ ഉള്‍പ്പെടുത്തിയതായി മുംബൈ ഇന്ത്യന്‍സ് അറിയിച്ചു. വിഘ്നേഷിന് സീസണിൽ തുടർന്ന് കളിക്കില്ലെന്ന് ഉറപ്പായതോടെയാണ് മുംബൈ ഇന്ത്യൻസ് പകരക്കാരനെ തേടിയത്. അടിസ്ഥാന വിലയായ 30 ലക്ഷം രൂപയ്‌ക്കാണ് മുപ്പത്തൊന്നുകാരനായ രഘു ശർമ മുംബൈയുടെ ഭാഗമായത്.


ആഭ്യന്തര ക്രിക്കറ്റില്‍ പഞ്ചാബിനെയും പോണ്ടിച്ചേരിയെയും പ്രതിനിധീകരിച്ചിട്ടുള്ള രഘു ശര്‍മ, ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ ഏറെ ശ്രദ്ധ നേടിയ താരമാണ്. അഞ്ച് തവണ അഞ്ച് വിക്കറ്റ് നേട്ടവും മൂന്ന് തവണ പത്ത് വിക്കറ്റ് നേട്ടവും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ സ്വന്തമാക്കിയിട്ടുണ്ട്.








deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home