Deshabhimani

മുഹമ്മദ് ഷമി രാജസ്ഥാൻ റോയൽസിലേക്ക്

shami
വെബ് ഡെസ്ക്

Published on Nov 16, 2026, 10:23 PM | 1 min read

ന്യൂഡൽഹി: സൂപ്പർ താരം ‌മുഹമ്മദ് ഷമി രാജസ്ഥാൻ റോയൽസിലേക്കെന്ന് റിപ്പോർട്ട് . ഇംഗ്ലണ്ടിന്റെ പേസ് ബൗളിംഗ് ഓൾറൗണ്ടർ സാം കറനുമായുള്ള സ്വാപ് ഡീലിന്റെ ഭാഗമായാണ് ഈ മാറ്റം.തിങ്കളാഴ്ച ക്രിക്ക് ഇൻഫോ പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച്, സ്വാപ് ഡീലിന്റെ ഭാഗമായി തമിഴ്നാട് സ്പിന്നർ എം സിദ്ധാർത്ഥിനെയും ലക്നൗ സൂപ്പർ ജയിന്റ്സ് (എൽഎസ്ജി) വിട്ടുകൊടുക്കാൻ സമ്മതിച്ചിട്ടുണ്ട്.

സെപ്റ്റംബറിൽ 36 വയസ്സ് തികഞ്ഞ ഷമി അടുത്തിടെ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചിരുന്നു. അവസാന ഐ.പി.എൽ സീസണിൽ 13 മത്സരങ്ങളിൽ നിന്ന് 12 വിക്കറ്റുകൾ മാത്രമാണ് നേടാനായത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home