Deshabhimani

കെഎസ്‌ആർടിസി: ദീർഘദൂര സർവീസുകൾ മുടങ്ങി; പരാതിയുമായി യാത്രക്കാർ

pampa

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Nov 16, 2026, 09:11 PM | 1 min read

പാലാ: ​ശബരിമല സ്പെഷ്യൽ സർവീസിന്റെ പേരിൽ സ്ഥിരം യാത്രക്കാരെ പെരുവഴിയിലാക്കുന്ന കെഎസ്ആർടിസി അധികൃതരുടെ നടപടിക്കെതിരെ പരാതിയുമായി യാത്രക്കാരും പാസഞ്ചേഴ്സ് അസോസിയേഷനും രംഗത്ത്. മലബാർ മേഖലയിലേയ്ക്കുള്ള ദീർഘദൂര സർവീസുകൾ ഉൾപ്പെടെ പകരം ക്രമീകരണമില്ലാതെ സ്പെഷ്യൽ സർവീസിനായി മാറ്റിയതോടെയാണ് യാത്രക്കാർ പരാതിയുമായെത്തിയത്.

രണ്ട് സൂപ്പർഫാസ്റ്റ് ഉൾപ്പെടെ ആറ് ബസ്‌ സ്പെഷ്യൽ സർവീസിനായി മാറ്റിയെന്ന് പറയുമ്പോഴും പാലാ ഡിപ്പോയിൽനിന്ന് തെക്കൻ ജില്ലകളിലേയ്ക്കടക്കം അയച്ചിരുന്ന 10 ബസ്സിന്റെ സർവീസ് മുടങ്ങി.

മുൻ വർഷങ്ങളിൽ സ്പെഷ്യൽ സർവീസിനായി കൂടുതൽ ബസുകൾ വിട്ടുകൊടുത്തിരുന്നുവെങ്കിലും പകരം ക്രമീകരണത്തിലൂടെ ഷെഡ്യൂൾ മുടക്കിയിരുന്നില്ല. പ്രതിദിനം അൻപതിനായിരത്തിലേറെ രൂപ വരുമാനം ലഭിക്കുന്നതും മുഴുവൻ സീറ്റുകളും മുൻകൂർ റിസർവേഷനിലുള്ളതുമായ സർവീസുകൾ മുടങ്ങുന്നത് കെഎസ്ആർടിസിയുടെ വരുമാനത്തെ പ്രതികൂലമായി ബാധിക്കും.

ഷെഡ്യൂൾ മുടക്കം ഒഴിവാക്കാൻ അടിയന്തിര നടപടി വേണമെന്നും യാത്ര മുടങ്ങുന്ന സാഹചര്യം ഒഴിവാക്കണമെന്നും പാസഞ്ചേഴ്സ് അസോസിയേഷൻ ചെയർമാൻ ജയ്സൺ മാന്തോട്ടം അധികൃതരോട് ആവശ്യപ്പെട്ടു.

​

​




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home