ad
Deshabhimani

മുഹമ്മദ് ഷമി 
ദുലീപ്​ ട്രോഫിക്ക്​

muhammad shami
avatar
Sports Desk

Published on Aug 03, 2025, 03:59 AM | 1 min read


കൊൽക്കത്ത

ദുലീപ്​ ട്രോഫി ക്രിക്കറ്റിനുള്ള കിഴക്കൻ മേഖലാ ടീമിൽ പേസർ മുഹമ്മദ്​ ഷമിയും. വിക്കറ്റ്​ കീപ്പർ ബാറ്റർ ഇഷാൻ കിഷനാണ്​ ക്യാപ്​റ്റൻ. മുപ്പത്തിനാലുകാരനായ ഷമി ഐപിഎല്ലിന്​ ശേഷം കളത്തിലിറങ്ങിയിട്ടില്ല. ഇംഗ്ലണ്ടിനെതിരായ പരമ്പരയ്​ക്കുള്ള ഇന്ത്യൻ ടീമിലേക്ക്​ പരിഗണിക്കപ്പെട്ടില്ല.


ഇന്ത്യൻ ടീമിന്റെ ഭാഗമായ ആകാശ്​ ദീപ്​, അഭിമന്യു ഇ‍ൗശ്വരൻ എന്നിവരും കിഴക്കൻ മേഖലാ ടീമിലുണ്ട്​. റിയാൻ പരാഗ്​, മുകേഷ്​ കുമാർ എന്നിവരും ഉൾപ്പെട്ടു. പത്തൊമ്പതുകാരൻ വൈഭവ്​ സൂര്യവംശി പകരക്കാരുടെ പട്ടികയിലുണ്ട്​.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home