അവസാന രണ്ട് ഓവർ മെയ്ഡൻ; കൈയ്യടി നേടി മഹാരാഷ്ട്ര പേസർ

മുംബൈ: സെഞ്ചുറി നേട്ടവുമായി ബാറ്റർമാർ നിറഞ്ഞാടിയ വിജയ് ഹസാരെ ട്രോഫിയിൽ പന്ത് കൊണ്ട് വിസ്മയം കാട്ടി മഹാരാഷ്ട്ര പേസർ. ഗോവയ്ക്കെതിരായ മത്സരത്തിൽ അവസാന രണ്ട് ഓവറുകൾ മെയ്ഡൻ എറിഞ്ഞാണ് രാമകൃഷ്ണ ഘോഷ് മഹാരാഷ്ട്രയ്ക്ക് വിജയം നേടിക്കൊടുത്തത്.
മഹാരാഷ്ട്രയുടെ 250 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ഗോവയ്ക്ക് 18 പന്തിൽ 11 റൺസായിരുന്നു ജയിക്കാൻ വേണ്ടിയിരുന്നത്. 48-ാം ഓവർ ചെന്നൈ സൂപ്പർ കിംഗ്സ് താരം കൂടിയായ രാമകൃഷ്ണ ഘോഷ് മെയ്ഡിനാക്കി. അടുത്ത ഓവറിൽ അഞ്ച് റൺസ് വഴങ്ങിയതോടെ അവസാന ഓവറിൽ ഗോവയ്ക്ക് ജയിക്കാൻ ആറ് റൺസ് മതിയായിരുന്നു. ഇതോടെ ക്യാപ്റ്റൻ ഋതുരാജ് ഗെയ്‌ക്‌വാദ് അവസാന ഓവറും രാമകൃഷ്ണ ഘോഷിന് നൽകുകയായിരുന്നു.
അർധസെഞ്ചുറിയുമായി ഗോവയെ നയിച്ച ലളിത് യാദവിനെ കാഴ്ചക്കാരനാക്കി വീണ്ടും മെയ്ഡൻ ഓവറുമായി രാമകൃഷ്ണ ഘോഷ് തിളങ്ങിയതോടെ അഞ്ച് റൺസിൻറെ അവിശ്വസീനയ ജയമാണ് മഹാരാഷ്ട്ര സ്വന്തമാക്കിയത്. മത്സരത്തിൽ 10 ഓവറിൽ രണ്ട് മെയ്ഡിൻ അടക്കം 35 റൺസ് മാത്രം വഴങ്ങിയ ഘോഷ് ഒരു വിക്കറ്റ് വീഴ്ത്തി.










0 comments