print edition തോൽക്കാത്ത ലോറ

മുംബൈ
കിരീടപ്പോരിൽ തോറ്റെങ്കിലും ദക്ഷിണാ-്രഫിക്കൻ ക്യാപ്‌റ്റൻ ലോറ വുൾവാർഡ്‌റ്റിന്റെ ലോകകപ്പാണിത്. 299 റൺ ലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്ക 246ന് പുറത്താകുകയായിരുന്നു. അവസാനംവരെ പൊരുതിയ വുൾവാർഡ്‌റ്റ് 98 പന്തിൽ 101 റണ്ണുമായി മടങ്ങിയതോടെയാണ് ആഫ്രിക്കക്കാർ തോൽവി സമ്മതിച്ചത്. സെമിയിൽ ഇംഗ്ലണ്ടിനെതിരെയും ഇരുപത്താറുകാരി സെഞ്ചുറി നേടിയിരുന്നു.
ഒമ്പത് കളിയിൽ 571 റണ്ണടിച്ച് ബാറ്റർമാരിൽ ഒന്നാമതെത്തി. രണ്ട് സെഞ്ചുറിയും മൂന്ന് അർധസെഞ്ചുറിയും. 169 ആണ് ഉയർന്ന സ്‌കോർ. 71.37 ബാറ്റിങ് ശരാശരി.
ഷഫാലി വർമയുടെ ബൗളിങ് പ്രകടനമാണ് കളിഗതി മാറ്റിയതെന്ന് വുൾവാർഡ്‌റ്റ് പറഞ്ഞു.










0 comments