print edition കൂച്ച് ബെഹാർ ട്രോഫി ; തോൽവി ഒഴിവാക്കാൻ കേരളം

കൽപറ്റ
കൂച്ച് ബെഹാർ ട്രോഫി അണ്ടർ 19 ക്രിക്കറ്റിൽ പഞ്ചാബിനെതിരെ ഇന്നിങ്സ് തോൽവി ഒഴിവാക്കാൻ കേരളം പൊരുതുന്നു. 251 റണ്ണിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങിയ കേരളം രണ്ടാം ഇന്നിങ്സിലും ബാറ്റിങ് തകർച്ചയിലാണ്. മൂന്നാം ദിവസം കളി നിർത്തുമ്പോൾ നാല് വിക്കറ്റിന് 81 റണ്ണെന്ന നിലയിലാണ്. ഇന്നിങ്സ് തോൽവി ഒഴിവാക്കാൻ 170 റൺ കൂടി വേണം. പഞ്ചാബ് ഒന്നാം ഇന്നിങ്സിൽ ഒമ്പത് വിക്കറ്റ് നഷ്‌ടത്തിൽ 506 റണ്ണിന് ഡിക്ലയർ ചെയ്തിരുന്നു.









0 comments