ad
Deshabhimani

ന്യൂസിലാൻഡിനെതിരായ ട്വന്റി 20 പരമ്പര ദക്ഷിണാഫ്രിക്കയ്ക്ക്

കിവികളെ വീഴ്ത്തി: ന്യൂസിലാൻഡിനെതിരായ ട്വന്റി 20 പരമ്പര ദക്ഷിണാഫ്രിക്കയ്ക്ക്

ദക്ഷിണാഫ്രിക്കൻ ടീം

വെബ് ഡെസ്ക്

Published on Mar 25, 2026, 05:34 PM | 1 min read

ക്രൈസ്റ്റ്ചർച്ച് : ന്യൂസിലാൻഡിനെതിരായ അഞ്ചാം ട്വന്റി 20 മത്സരത്തിൽ ഉജ്ജ്വല വിജയം നേടി ദക്ഷിണാഫ്രിക്ക പരമ്പര സ്വന്തമാക്കി. ക്രൈസ്റ്റ്ചർച്ചിൽ നടന്ന പോരാട്ടത്തിൽ 33 റൺസിനാണ് ആതിഥേയരെ പരാജയപ്പെടുത്തിയത്. ഇതോടെ അഞ്ച് മത്സര പരമ്പര 3-2ന് ദക്ഷിണാഫ്രിക്ക സ്വന്തമാക്കി. 188 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലാൻഡിന് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 154 റൺസ് മാത്രമേ നേടാനായുള്ളൂ.


ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 187 റൺസ് നേടി. കോണർ എസ്റ്റർഹുയ്‌സെന്റെ പ്രകടനമാണ് കരുത്തായത്, താരം 33 പന്തിൽ നിന്ന് 75 റൺസ് നേടി. വിയാൻ മൾഡർ (29 പന്തിൽ 31), റൂബിൻ ഹെർമൻ (31 പന്തിൽ 39) എന്നിവരും ബാറ്റിങ്ങിൽ മികച്ച പിന്തുണ നൽകി.


മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാൻഡിന് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമായത് തിരിച്ചടിയായി. 19 പന്തിൽ 36 റൺസെടുത്ത ബേവൺ ജേക്കബ്‌സാണ് കിവീസ് നിരയിൽ പോരാടിയത്. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ജെറാൾഡ് കോട്‌സിയും വിയാൻ മൾഡറും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home