ad
Deshabhimani

കേരള ക്രിക്കറ്റ് ലീഗ് ആഗസ്‌തിൽ; താരലേലം ജൂലൈ ആദ്യവാരം

kcl.JPG
വെബ് ഡെസ്ക്

Published on Jun 09, 2026, 09:13 PM | 1 min read

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസൺ ആഗസ്‌ത്‌ 20 മുതൽ സെപ്‌തംബർ അഞ്ച്‌ വരെ തിരുവനന്തപുരത്ത് നടക്കും. ഫ്രാഞ്ചൈസി ഉടമകളുടെ യോഗത്തിലാണ് തീരുമാനം. കൊച്ചി ബ്ലൂ ടൈഗേഴ്സ്, ഏരീസ് കൊല്ലം സെയ്‌ലേഴ്സ്, അദാനി ട്രിവാൻഡ്രം റോയൽസ്, ആലപ്പി റിപ്പിൾസ്, തൃശൂർ ടൈറ്റൻസ്, കാലിക്കറ്റ്‌ ഗ്ലോബ്സ്റ്റേഴ്സ് എന്നീ ഫ്രാഞ്ചൈസികളാണ് ഇത്തവണയും അണിനിരക്കുക. താരലേലം ജൂലൈ ആദ്യവാരമാണ്‌.


കഴിഞ്ഞ രണ്ട് സീസണുകളുടെയും വൻ വിജയത്തിന് പിന്നാലെ, കൂടുതൽ മികവോടെയും വിപുലമായ ജനപങ്കാളിത്തത്തോടെയും മൂന്നാം പതിപ്പ് ഒരുക്കാനാണ് സംഘാടകർ ലക്ഷ്യമിടുന്നത്. രാജ്യത്തെ മുൻനിര പ്രാദേശിക ടി20 ലീഗുകളിലൊന്നായി കെസിഎൽ അതിവേഗം മാറിയെന്നും, സംസ്ഥാനത്തെ യുവപ്രതിഭകൾക്ക് തങ്ങളുടെ മികവ് തെളിയിക്കാനുള്ള സുവർണ്ണാവസരമാണിതെന്നും കെസിഎ പ്രസിഡന്റ് ശ്രീജിത്ത് വി നായർ പറഞ്ഞു.


അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയം നവീകരണം, സുരക്ഷാ ക്രമീകരണങ്ങൾ, തത്സമയ സംപ്രേഷണം എന്നിവയോടെ മൂന്നാം സീസൺ ചരിത്രവിജയമാക്കാനുള്ള വിപുലമായ ഒരുക്കങ്ങളാണ് പുരോഗമിക്കുന്നത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home