ad
Deshabhimani

കെസിഎൽ ആവേശ ക്രിക്കറ്റ്: ആലപ്പുഴ റിപ്പിൾസിന് 127 റൺസ് വിജയലക്ഷ്യം

KCL
വെബ് ഡെസ്ക്

Published on Aug 21, 2026, 04:55 PM | 1 min read

തിരുവനന്തപുരം : കേരള ക്രിക്കറ്റ് ലീഗിൽ ആലപ്പുഴ റിപ്പിൾസിനെതിരായ മത്സരത്തിൽ ട്രിവാൻഡ്രം റോയൽസ് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 126 റൺസെടുത്തു. ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത ആലപ്പുഴ ബൗളർമാർ മികച്ച പ്രകടനം പുറത്തെടുത്തതോടെ ട്രിവാൻഡ്രത്തിന് തുടക്കത്തിൽത്തന്നെ വിക്കറ്റുകൾ നഷ്ടമായി.


വിഷ്ണു വിനോദ് (7), കൃഷ്ണപ്രസാദ് (10), അഭിഷേക് പി നായർ (0), ഗോവിന്ദ് ദേവ് പൈ (1) എന്നിവർ അടങ്ങുന്ന മുൻനിര ബാറ്റിംഗ് നിര നിരാശപ്പെടുത്തിയതോടെ ഒരു ഘട്ടത്തിൽ 21 റൺസിന് 4 വിക്കറ്റ് എന്ന നിലയിലായിരുന്നു ട്രിവാൻഡ്രം. തുടർന്ന് ക്രീസിലൊന്നിച്ച സിജോമോൻ ജോസഫിന്റെയും അജീഷ് കെ-യുടെയും ഭരത് സൂര്യയുടെയും ഇന്നിംഗ്സുകളാണ് ടീമിനെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്.


സിജോമോൻ ജോസഫ് 40 പന്തിൽ 2 ഫോറും ഒരു സിക്സുമടക്കം 46 റൺസുമായി പുറത്താകാതെ നിന്നു. അജീഷ് കെ 20 പന്തിൽ 23 റൺസും (1 ഫോർ, 2 സിക്സ്), ഭരത് സൂര്യ എം 18 പന്തിൽ 17 റൺസും നേടി.


ആലപ്പുഴ റിപ്പിൾസിന് വേണ്ടി വിനിൽ ടിഎസ് 4 ഓവറിൽ ഒരു മെയ്ഡൻ അടക്കം 19 റൺസ് വഴങ്ങി 3 വിക്കറ്റുകൾ വീഴ്ത്തി തിളങ്ങി. ജലജ് സക്സേന രണ്ട് വിക്കറ്റും അഖിൽ ദേവ്, അഭിജിത്ത് പ്രവീൺ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ആലപ്പി 2 ഓവറിൽ 20 റൺസ് എന്ന നിലയിലാണ്.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home