ad
Deshabhimani

പ്രവാസികളുടെ പെൻഷൻ മുടക്കി സർക്കാർ; തിരുവോണനാളിൽ കഞ്ഞിവച്ച് പ്രതിഷേധിക്കാൻ പ്രവാസി സംഘം

pravasi penssion

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Aug 21, 2026, 04:59 PM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു ലക്ഷത്തോളം വരുന്ന പ്രവാസി ക്ഷേമപെൻഷൻ നൽകാതെ യുഡിഎഫ് സർക്കാർ. ഇതിനെതിരെ തിരുവോണനാളിൽ സെക്രെട്ടറിയേറ്റിന് മുന്നിൽ കഞ്ഞിവച്ച് പ്രതിഷേധിക്കുമെന്ന് കേരള പ്രവാസി സംഘം അറിയിച്ചു. കഴിഞ്ഞ മൂന്നുമാസത്തെ പെൻഷനാണ് കുടിശ്ശികയായിരിക്കുന്നത്.


പെൻഷൻ അടിയന്തരമായി അനുവദിക്കണമെന്ന്ആവശ്യപ്പെട്ട് സംഘടനാ ഭാരവാഹികൾ ധനമന്ത്രി കൂടിയായ മുഖ്യമന്ത്രിയെ നേരിൽ കാണുകയും പലതവണ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി വിഷയം അറിയിക്കുകയും ചെയ്തിരുന്നു. ഇതോടെ പ്രവാസികളുടെ ഓണം വെള്ളത്തിലായിരിക്കുകയാണ്.


എല്ലാ മേഖലയിലും സർക്കാർ അവഗണന തുടരുകയാണ്. ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രമായ ഡയറ്റ്, സമഗ്ര ശിക്ഷ കേരള, റവന്യു വകുപ്പ് എന്നീ മേഖലകളിലെ ശമ്പളവും ബോണസും മുടങ്ങിക്കിടക്കുകയാണ്. പൊതുമേഖലാസ്ഥാപനങ്ങളിൽ ശമ്പളം മുടങ്ങുന്ന സ്ഥിതി നിലവിൽ വന്നതോടെ ജീവനക്കാരും വലിയ പ്രതിഷേധത്തിലേക്ക് നീങ്ങുകയാണ്.


കൂടാതെ മഴക്കെടുതിയും പ്രളയവും മൂലം ദുരിതമനുഭവിക്കുന്നവർക്കുള്ള ധനസഹായവും ഇതുവരെ നൽകിയിട്ടില്ല. പ്രവാസികൾക്ക് ഓണത്തിന് മുൻപ് പെൻഷൻ കിട്ടിയില്ലെങ്കി കടുത്ത പ്രതിഷേധമുറകളിലേക്ക് കടക്കുമെന്നും പ്രവാസി സംഘം അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home