ad
Deshabhimani

കേരള ക്രിക്കറ്റ് അസോസിയേഷൻ എൻഎസ്കെ ട്വന്റി 20 ട്രോഫി ജൂൺ 25 മുതൽ

KCA
വെബ് ഡെസ്ക്

Published on Jun 22, 2026, 07:53 PM | 1 min read

തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന എൻഎസ്കെ ട്വന്റി 20 ക്രിക്കറ്റ് ട്രോഫിയുടെ നാലാം സീസൺ മത്സരങ്ങൾ ജൂൺ 25 മുതൽ ജൂലൈ 3 വരെ നടക്കും. ടൂർണമെന്റിൽ മൂന്ന് ഗ്രൂപ്പുകളിലായി 15 ടീമുകളാണ് പങ്കെടുക്കുന്നത്.
ഗ്രൂപ്പ് എ മത്സരങ്ങൾ തിരുവനന്തപുരം തുമ്പയിലെ കെസിഎ–സെന്റ് സേവ്യേഴ്സ് കോളേജ് ഗ്രൗണ്ടിലും, ഗ്രൂപ്പ് ബി മത്സരങ്ങൾ തിരുവനന്തപുരം മംഗലപുരത്തെ കെസിഎ ക്രിക്കറ്റ് ഗ്രൗണ്ടിലും, ഗ്രൂപ്പ് സി മത്സരങ്ങൾ ആലപ്പുഴയിലെ കെസിഎ എസ്.ഡി. കോളേജ് ഗ്രൗണ്ടിലുമാണ് നടക്കുക.
എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കൊല്ലം എന്നീ ടീമുകൾ ഗ്രൂപ്പ് എയിൽ മത്സരിക്കുമ്പോൾ തിരുവനന്തപുരം, തൃശൂർ, പത്തനംതിട്ട, കാസർകോട്, കോട്ടയം ടീമുകൾ ഗ്രൂപ്പ് ബിയിൽ ഏറ്റുമുട്ടും. കമ്പൈൻഡ് ഇലവൻ, പാലക്കാട്, വയനാട്, ആലപ്പുഴ, മലപ്പുറം ടീമുകൾ ഗ്രൂപ്പ് സിയിലാണ് ഉൾപ്പെട്ടിരിക്കുന്നത്.
ലീഗ് ഘട്ടത്തിലെ മത്സരങ്ങൾക്ക് ശേഷം മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ടീമുകൾ നോക്കൗട്ട് റൗണ്ടിലേക്ക് യോഗ്യത നേടും. ജൂലൈ 2ന് സെമിഫൈനൽ മത്സരങ്ങളും ജൂലൈ 3ന് ഫൈനൽ മത്സരവും നടക്കും. കഴിഞ്ഞ സീസണിൽ എറണാകുളം ടീമാണ് ചാമ്പ്യന്മാരായത്. കമ്പൈൻഡ് ഇലവൻ റണ്ണേഴ്സ് അപ്പായി ഫിനിഷ് ചെയ്തിരുന്നു.
കേരള ക്രിക്കറ്റ് ലീഗിന് മുന്നോടിയായി നടക്കുന്ന ചാമ്പ്യൻഷിപ്പായതിനാൽ താരങ്ങൾക്ക് ഏറെ നിർണായകമായ ടൂർണമെന്റാണിത്. കെസിഎൽ മൂന്നാം സീസണിലേക്കുള്ള താരലേലത്തിൽ ഫ്രാഞ്ചൈസികൾ കളിക്കാരെ സ്വന്തമാക്കുന്നത് എൻഎസ്കെ ടൂർണമെന്റിലെ പ്രകടനം വിലയിരുത്തിയാകും. അതിനാൽ ഫോം വീണ്ടെടുക്കാനും മികച്ച പ്രകടനത്തിലൂടെ കെസിഎൽ ടീമുകളിൽ ഇടം നേടാനും ഈ മത്സരം താരങ്ങൾക്ക് വലിയ അവസരമൊരുക്കും.താരങ്ങളുടെ പ്രകടനം നേരിട്ട് വിലയിരുത്താൻ ഫ്രാഞ്ചൈസികൾ ഗ്രൗണ്ടുകളിലെത്തുന്നുമുണ്ട്



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home