ad
Deshabhimani

print edition കെസിഎൽ ഫാൻ ലീഗുമായി കെസിഎ

KCA
വെബ് ഡെസ്ക്

Published on Jun 28, 2026, 12:00 AM | 1 min read

തിരുവനന്തപുരം: കെസിഎൽ മൂന്നാം സീസണിന് മുന്നോടിയായി കേരള ക്രിക്കറ്റ് അസോസിയേഷൻ നടത്തുന്ന കെസിഎൽ ഫാൻ ലീഗ് ആദ്യ മത്സരം ജൂലൈ നാലിന്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കൊച്ചി, തൃശൂർ, കോഴിക്കോട് ജില്ലകളിലാണ് ഫാൻ ലീഗ് നടത്തുക. 32 ടീമിന് പങ്കെടുക്കാം.


സോഫ്റ്റ് ടെന്നീസ് ബോൾ ഉപയോഗിച്ച് നോക്കൗട്ട് അടിസ്ഥാനത്തിലാണ് മത്സരങ്ങൾ. രജിസ്ട്രേഷൻ സൗജന്യം. ടീമിനെ പരിചയപ്പെടുത്തുന്ന ഒരു മിനിറ്റ് വീഡിയോ സ്വന്തം സോഷ്യൽ മീഡിയ അക്കൗണ്ടിൽ പോസ്റ്റ് ചെയ്യണം.

@KeralaCricketAssociation, @kcl_t20 പേജുകൾ ടാഗ് ചെയ്യണം. 8943 935935 എന്ന നമ്പരിൽ ലിങ്ക് വാട്‌സാപ്പിൽ നൽകുന്നതോടെ രജിസ്ട്രേഷൻ പൂർത്തിയാകും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home