ad
Deshabhimani

മുഹമ്മദ് അസ്ഹറുദ്ദീന്റെ വെടിക്കെട്ട്; തിരുവനന്തപുരം റോയൽസിനെ 8 വിക്കറ്റിന് തകർത്ത് ആലപ്പുഴ റിപ്പിൾസ്

ALEPPY WIN
വെബ് ഡെസ്ക്

Published on Aug 21, 2026, 06:44 PM | 1 min read

തിരുവനന്തപുരം: തിരുവനന്തപുരം റോയൽസിനെതിരെ ആലപ്പുഴ റിപ്പിൾസിന് തകർപ്പൻ ജയം. 127 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ആലപ്പുഴ റിപ്പിൾസ് 12.5 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ എട്ട് വിക്കറ്റിന്റെ ആധികാരിക വിജയം സ്വന്തമാക്കി.


മുഹമ്മദ് അസ്ഹറുദ്ദീൻ നടത്തിയ വെടിക്കെട്ടാണ് ആലപ്പുഴയുടെ വിജയത്തിന് അടിത്തറയിട്ടത്. 29 പന്തിൽ 68 റൺസാണ് താരം നേടിയത്. എട്ട് ഫോറും അഞ്ച് സിക്‌സും ഉൾപ്പെട്ടതായിരുന്നു ഇന്നിങ്‌സ്


ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ആലപ്പുഴയുടെ മികച്ച തീരുമാനത്തിലൂടെ തിരുവനന്തപുരം റോയൽസിനെ നിശ്ചിത 20 ഓവറിൽ 126 റൺസിൽ ഒതുക്കാൻ ആലപ്പുഴയുടെ ബൗളേഴ്‌സിനായി.


ആലപ്പുഴയ്ക്കായി നാല് ഓവറിൽ 19 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ വിനിൽ ടിഎസ് മികച്ച ബൗളിങ് പ്രകടനം പുറത്തെടുത്തു. ജലജ് സക്സേന രണ്ട് വിക്കറ്റും അഖിൽ ദേവും അഭിജിത് പ്രവീണും ഓരോവിക്കറ്റ് വീതവും നേടി.


തിരുവനന്തപുരം റോയൽസിനായി സിജോമോൻ ജോസഫ് 40 പന്തിൽ 46 റൺസുമായി പുറത്താകാതെ നിന്നു. അജീഷ് കെ 23 റൺസും ഭരത് സൂര്യ എം 17 റൺസും നേടി.


മറുപടി ബാറ്റിങ്ങിൽ 26 റൺസുമായി ക്യാപ്റ്റൻ സച്ചിൻ ബേബിയും 13 പന്തിൽ 24 റൺസുമായി അരുൺ കെഎയും പുറത്താകാതെ നിന്നു. 12.5 ഓവറിൽ 127 റൺസ് നേടിയ ആലപ്പുഴ റിപ്പിൾസ് എട്ട് വിക്കറ്റിന്റെ മികച്ച വിജയം സ്വന്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home