റോഡിൽ രണ്ട് സ്ത്രീകളെ ആക്രമിച്ച് 15 സെക്കൻഡിൽ കമ്മൽ കവർന്നു

ചണ്ഡീഗഢ്: പഞ്ചാബിലെ പഞ്ച്കുളയിൽ നടക്കാനിറങ്ങിയ രണ്ട് സ്ത്രീകളെ മൂന്ന് അജ്ഞാതർ ആക്രമിച്ച് കമ്മലുകൾ കവർന്നതായി പരാതി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
പതിവ് നടത്തത്തിനിടെ സ്ത്രീകളെ പ്രതികൾ വളയുകയായിരുന്നു. ഒരാളെ പിടികൂടി വായ പൊത്തിയശേഷം നിലത്തേക്ക് തള്ളിയിട്ടു. തുടർന്ന് ഇരുവരുടെയും കമ്മലുകൾ കവർന്ന് പ്രതികൾ രക്ഷപ്പെട്ടു.
പ്രതികൾ സമീപിക്കുന്നതുമുതൽ രക്ഷപ്പെടുന്നതുവരെയുള്ള മുഴുവൻ കവർച്ചയും ഏകദേശം 15 സെക്കൻഡിനുള്ളിലാണ് നടന്നതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ തിരിച്ചറിയാനും രക്ഷപ്പെട്ട വഴികൾ കണ്ടെത്താനും ശ്രമം തുടരുകയാണ്. പ്രദേശത്ത് പൊലീസ് പട്രോളിങ് ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.










0 comments