പരമ്പരാഗത രുചികൾക്ക് മേൽക്കൈ; ആദ്യത്തെ 50 റെസ്റ്റോറന്റുകളുടെ പട്ടികയുമായി കോൺഡേ

ന്യൂഡൽഹി:രാജ്യത്തെ മികച്ച രുചിക്കൂട്ടുകളും അതിഥി സൽക്കാര മാതൃകകളും ഒരുക്കുന്ന റെസ്റ്റോറന്റുകളുടെ പട്ടിക പുറത്തു വിട്ട് കൾനറി മാസികയായ കോൺഡേ നാസ്റ്റ് ട്രാവലർ'. ഇത്തവണ വോട്ടെടുപ്പിൽ പരമ്പരാഗത രുചികൾക്കാണ് മുൻഗണന ലഭിച്ചിരിക്കുന്നത്. അവയിൽ തന്നെ ആധുനിക രുചികളുമായി ചേര്‍ത്തുള്ള ഫ്യൂഷൻ തരംഗവും തീൻമേശകളിൽ ഹിറ്റാവുന്നു.
മികച്ച 50 റെസ്റ്റോറന്റുകളുടെ പട്ടികയാണ് കോൺഡേ നാസ്റ്റ് ട്രാവലർ' (Condé Nast Traveller) പുറത്തിറക്കി വരുന്നത്. വോട്ടിങ് രീതിയും രഹസ്യമായ സന്ദര്‍ശനവും പിന്തുടര്‍ന്നാണ് രുചിയും ആഥിത്യ മര്യാദയും അന്തരീക്ഷ ഭംഗിയും ഒപ്പം രുചികളിലെ സ്ഥിരതയും എല്ലാം അളക്കുന്നത്.
ഡൽഹിയിലെ പ്രശസ്തമായ 'ഇൻഡ്യൻ ആക്സന്റ്' (Indian Accent), മുംബൈയിലെ 'മസ്ക്' (Masque), ആഗോള ശ്രദ്ധ നേടിയ 'അവർത്താന' (Avartana) എന്നിവയാണ് മുന്നിൽ. കേരളത്തിൽ നിന്നും ബിരിയാണി വിളമ്പുന്ന റെസ്റ്റോറന്റ് മുന്നിൽ എത്തിയപ്പോൾ കാന്താരിയും കപ്പയുമായി ചെന്നൈയിൽ നിന്നും പട്ടകയിൽ കയറിയ റെസ്റ്റോറന്റും കേരള മെനുവിലുള്ളതാണ്.

മികച്ച 50 റസ്റ്റോറന്റുകൾ
കോൺഡേ നാസ്റ്റ് ട്രാവലർ ലിസ്റ്റ് ചെയ്തവ
റാങ്ക് | റസ്റ്റോറന്റ് | നഗരം/സംസ്ഥാനം | പ്രത്യേകത / കലിനറി ശൈലി |
1 | ഇൻഡ്യൻ ആക്സന്റ് (Indian Accent) | ന്യൂഡൽഹി | മോഡേൺ പ്രോഗ്രസീവ് ഇന്ത്യൻ ഡൈനിംഗ് |
2 | മസ്ക് (Masque) | മുംബൈ | പ്രകൃതിദത്ത വിഭവങ്ങൾ ഉപയോഗിച്ചുള്ള ഇന്ത്യൻ ടേസ്റ്റിംഗ് മെനു |
3 | പാപ്പാസ് (Papa’s) | മുംബൈ | 12 പേർക്ക് മാത്രം ഇരിക്കാവുന്ന ഷെഫ് കൗണ്ടർ ടേസ്റ്റിംഗ് |
4 | ദി ബോംബെ കാന്റീൻ (The Bombay Canteen) | മുംബൈ | ആധുനിക രീതിയിലുള്ള പ്രാദേശിക വിഭവങ്ങൾ |
5 | ഫാംലോർ (Farmlore) | ബെംഗളൂരു | ഓർഗാനിക് ഫാം-ടു-ടേബിൾ (Farm-to-Table) അനുഭവം |
6 | ഇൻജ (Inja) | ന്യൂഡൽഹി | ഇന്ത്യൻ-ജാപ്പനീസ് ഫ്യൂഷൻ വിഭവങ്ങൾ |
7 | അമേരിക്കാനോ (Americano) | മുംബൈ | ഇറ്റാലിയൻ വിഭവങ്ങളും കരകൗശല കോക്ക്ടെയിലുകളും |
8 | ഏക (Ekaa) | മുംബൈ | ആഗോള സ്വാദുകളുള്ള തനിമയാർന്ന ഭക്ഷണരീതി |
9 | അവർത്താന (Avartana) | ചെന്നൈ | ആധുനിക ദക്ഷിണേന്ത്യൻ ഫൈൻ ഡൈനിംഗ് |
10 | ഒ പെഡ്രോ (O Pedro) | മുംബൈ | ഗോവൻ മാതൃകയിലുള്ള ഈറ്ററി & ബാർ |
11 | കൊമോറിൻ (Comorin) | ഗുഡ്ഗാവ് | മോഡേൺ ഇന്ത്യൻ കംഫർട്ട് ഫുഡ് |
12 | കപ്പ ചക്ക കാന്താരി (Kappa Chakka Kandhari) | ചെന്നൈ / ബെംഗളൂരു | പാരമ്പര്യ കേരള വിഭവങ്ങളുടെ തനിമയാർന്ന അനുഭവം |
13 | വസാബി ബൈ മോരിമോട്ടോ (Wasabi) | മുംബൈ | പ്രീമിയം ജാപ്പനീസ് ആഹാര രീതി |
14 | ദി ടേബിൾ (The Table) | മുംബൈ | ഗ്ലോബൽ സ്മോൾ പ്ലേറ്റ് ഡൈനിംഗ് |
15 | കവാറ്റിന ബൈ അവിനാഷ് മാർട്ടിൻസ് | ഗോവ | പുതുമയുള്ള ഗോവൻ ഹെറിറ്റേജ് ഭക്ഷണങ്ങൾ |
16 | ലൂപ (Lupa) | ബെംഗളൂരു | ഇറ്റാലിയൻ ക്ലാസിക് യൂറോപ്യൻ വിഭവങ്ങൾ |
17 | നാര് (NAAR) | കസൗളി (ഹിമാചൽ) | ഹിമാലയൻ പർവ്വത നിരകളിലെ പ്രാദേശിക രുചികൾ |
18 | ഒലിവ് ബാർ & കിച്ചൺ | ന്യൂഡൽഹി | മെഡിറ്ററേനിയൻ ഓപ്പൺ എയർ ഡൈനിംഗ് |
19 | ഇസുമി (Izumi) | മുംബൈ / ഗോവ | ജാപ്പനീസ് രാമൻ, യാക്കിറ്റോറി |
20 | ബാൻ തായ് (Baan Thai) | കൊൽക്കത്ത | റോയൽ തായ് ഫൈൻ ഡൈനിംഗ് |
21 | കരവല്ലി (Karavalli) | ബെംഗളൂരു | ദക്ഷിണേന്ത്യൻ തീരദേശ വിഭവങ്ങൾ |
22 | ബുക്കാറ (Bukhara) | ന്യൂഡൽഹി | പ്രശസ്തമായ നോർത്ത്-വെസ്റ്റ് ഫ്രണ്ടിയർ റസ്റ്റോറന്റ് |
23 | പ്ലാറ്റ്സ് (Plats) | ന്യൂഡൽഹി | യൂറോപ്യൻ കംഫർട്ട് ഫുഡ് |
24 | ലാ ലോക മരിയ (La Loca Maria) | മുംബൈ | സ്‌പാനിഷ് ടാപ്പാസ്, പെയ്യ വിഭവങ്ങൾ |
25 | ബാർ പല്ലാഡിയോ (Bar Palladio) | ജയ്പൂർ | കൊട്ടാര പശ്ചാത്തലത്തിലെ ഇറ്റാലിയൻ ഡൈനിംഗ് |
26 | ദി ജോഹ്രി (The Johri) | ജയ്പൂർ | പരമ്പരാഗത വെജിറ്റേറിയൻ രാജസ്ഥാനി ഭക്ഷണങ്ങൾ |
27 | ബോംറാസ് (Bomras) | ഗോവ | മോഡേൺ ബർമീസ് തീരദേശ രുചികൾ |
28 | ഫലക് (Falak) | ബെംഗളൂരു | റോയൽ അവധി & നോർത്ത് ഇന്ത്യൻ ഫൈൻ ഡൈനിംഗ് |
29 | സതേൺ സ്പൈസ് (Southern Spice) | ചെന്നൈ | പരമ്പരാഗത ദക്ഷിണേന്ത്യൻ രാജകീയ ഭക്ഷണങ്ങൾ |
30 | ബെംഗളൂരു ഊട്ട കമ്പനി | ബെംഗളൂരു | ഗൗഡ, മംഗലാപുരം പ്രാദേശിക വിഭവങ്ങൾ |
31 | മനം ചോക്ലേറ്റ് (Manam Chocolate) | ഹൈദരാബാദ് | ക്രാഫ്റ്റ് ചോക്ലേറ്റ് കഫേ & ഡൈനിംഗ് |
32 | വെറോണിക്കാസ് (Veronica’s) | മുംബൈ | ആർട്ടിസാനൽ ഡെലി & സാന്റ്വിച്ച് |
33 | ടോസ്റ്റ് & ടോണിക് | ബെംഗളൂരു | ഏഷ്യൻ & അമേരിക്കൻ ജിൻ ബാർ |
34 | ബർമ്മ ബർമ്മ (Burma Burma) | പ്രധാന നഗരങ്ങളിൽ | പൂർണ്ണ സസ്യാഹാര ബർമീസ് ടീ റൂം |
35 | ഷിനോയ്സറി (Chinoiserie) | കൊൽക്കത്ത | സിചുവാൻ & കന്റോണീസ് ചൈനീസ് വിഭവങ്ങൾ |
36 | കഫേ ലോട്ട (Cafe Lota) | ന്യൂഡൽഹി | പാൻ-ഇന്ത്യൻ പ്രാദേശിക വിഭവങ്ങൾ |
37 | പാരഗൺ (Paragon) | കോഴിക്കോട് | ലോകപ്രശസ്ത മലബാർ സീഫുഡ് ബിരിയാണി ഹബ്ബ് |
38 | ഗ്ലെൻബേൺ പെന്റ്ഹൗസ് | കൊൽക്കത്ത | റൂഫ്‌ടോപ്പ് ടീ റൂം & ഫൈൻ ഡൈനിംഗ് |
39 | സാപ്പ ബേക്കറി (SAPA Bakery) | മൈസൂർ | സൗർഡോ ബേക്കറി, സീസണൽ കഫേ |
40 | ജാമുൻ (Jamun) | ഗോവ / ന്യൂഡൽഹി | പ്രാദേശിക ഇന്ത്യൻ വിഭവങ്ങൾ |
41 | ബെന്നെ (Benne) | മുംബൈ | മോഡേൺ സൗത്ത് ഇന്ത്യൻ ബട്ടർ ദോശ കഫേ |
42 | മിസു (Mizu) | മുംബൈ | ജാപ്പനീസ് ഇസാകായ ഡൈനിംഗ് |
43 | ഗ്രംപ്സ് (Grumps) | ഗോവ | യൂറോപ്യൻ പ്ലേറ്റുകൾ & ലൈറ്റ് വൈൻ ബാർ |
44 | പലാഷ് (Palaash) | തിപ്പേശ്വർ | വന്യജീവി സങ്കേതത്തിനുള്ളിലെ ഓപ്പൺ-ഫയർ ഡൈനിംഗ് |
45 | ബാസ്റ്റ്യൻ (Bastian) | മുംബൈ | വൈബ്രന്റ് സീഫുഡ് & ബ്രഞ്ച് |
46 | നരു നൂഡിൽ ബാർ (Naru Noodle Bar) | ബെംഗളൂരു | ക്രാഫ്റ്റ് രാമൻ ഡൈനിംഗ് |
47 | ആമാര (Aamara) | ഗുഡ്ഗാവ് | സിൽക്ക് റൂട്ട് വിഭവങ്ങൾ |
48 | മുറോ (Muro) | ബെംഗളൂരു | സൗത്ത് ഈസ്റ്റ് ഏഷ്യൻ ബാർ സ്നാക്സ് |
49 | സാഗ (SAGA) | ഗുഡ്ഗാവ് | മോഡേൺ ഇന്ത്യൻ വിഭവങ്ങൾ & കോക്ക്ടൈൽ |
50 | റോയൽ വേഗ (Royal Vega) | ചെന്നൈ | റോയൽ വെജിറ്റേറിയൻ ഫൈൻ ഡൈനിംഗ് |









0 comments