സംഗീത് പ്രതാപും മമിത ബൈജുവും ഒന്നിക്കുന്നു; 'ഹലോ ഡിയർ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ഹലോ ഡിയർ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ (ഇടത്) മമത ബൈജു, സംഗീത് പ്രതാപ് (വലത്)| Photo: Social Media
കൊച്ചി : സംഗീത് പ്രതാപ്, മമിതാ ബൈജു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആഷിക് ഉസ്മാൻ നിർമിക്കുന്ന പുതിയ ചിത്രം 'ഹലോ ഡിയർ' എന്ന സിനിമയുടെ ടൈറ്റിൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ഇരുപതാമത്തെ ചിത്രമാണിത്. 'തണ്ണീർമത്തൻ ദിനങ്ങൾ' എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തും നടനുമായ ഡിനോയ് പൗലോസാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്.
മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ, പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്. യൂത്തിന്റെ കാഴ്ചപ്പാടുകൾക്കൊപ്പം സഞ്ചരിക്കുന്ന ചിത്രത്തിൽ സംഗീതിനും മമിതയ്ക്കും പുറമേ സുരേഷ് കൃഷ്ണയും മറ്റ് പ്രമുഖ താരങ്ങളും പ്രധാന വേഷങ്ങളിലെത്തുന്നു.
ഗോവിന്ദ് വസന്ത സംഗീത സംവിധാനവും അഖിൽ ജോർജ് ഛായാഗ്രഹണവും നിർവഹിക്കുന്നു. ചമൻ ചാക്കോയാണ് എഡിറ്റിങ്. അരുൺ ഡി ജോസ് കോ-പ്രൊഡ്യൂസറായ ചിത്രത്തിന്റെ സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദും കലാസംവിധാനം നിമിഷ് എം താനൂരുമാണ്.
മേക്കപ്പ്: റോണക്സ് സേവ്യർ, കോസ്റ്റ്യും ഡിസൈൻ: മഷർ ഹംസ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ: രാജേഷ് അടൂർ, സ്റ്റിൽസ്: ബിജിത്ത് ധർമ്മടം, ഫിനാൻസ് കൺട്രോളർ: ശിവകുമാർ പെരുമുണ്ട, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സുധർമ്മൻ വള്ളിക്കുന്ന്. പിആർഒ: വാഴൂർ ജോസ്, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്. കൊച്ചിയിൽ ചിത്രീകരണം പുരോഗമിക്കുന്ന 'ഹലോ ഡിയർ' സെൻട്രൽ പിക്ചേഴ്സ് തീയേറ്ററുകളിൽ എത്തിക്കും.










0 comments