നെഹ്റുട്രോഫി വള്ളംകളി: ആലപ്പുഴ നഗരത്തിൽ ഗതാഗത നിയന്ത്രണം

ആലപ്പുഴ: നെഹ്റുട്രോഫി വള്ളംകളിയോടനുബന്ധിച്ച് ശനി രാവിലെ ഒമ്പതുമുതൽ ആലപ്പുഴ നഗരത്തിൽ വാഹന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ജില്ലാക്കോടതിപ്പാലത്തിന്റെ നിർമാണ പ്രവർത്തികൾ കൂടി നടക്കുന്നതിനാൽ പകൽ ഒന്നുമുതൽ വൈകിട്ട് ആറുവരെ കെഎസ്ആർടിസി ബസുകൾ സ്റ്റാൻഡിലേക്ക് എത്തില്ല. എറണാകുളം ഭാഗത്തുനിന്ന് വരുന്ന ബസുകള്‍ ശവക്കോട്ടപ്പാലം വടക്കേ ജങ്‌ഷനിൽനിന്ന് കഴിക്കോട്ട് തിരിഞ്ഞ് മട്ടാഞ്ചേരി പാലം, വഴിച്ചേരി പാലം വഴി പ്രൈവറ്റ് ബസ് സ്റ്റാൻഡിലെത്തി ആളുകളെയിറക്കിയശേഷം വൈഎംസിഎ ജങ്‌ഷൻ, ജനറൽ ആശുപത്രി ജങ്‌ഷൻ വഴി പോകണം.
കൊല്ലം ഭാഗത്തുനിന്ന് വരുന്ന ബസുകൾ ജനറൽ ആശുപത്രി ജങ്‌ഷൻ, വൈഎംസിഎ ജങ്‌ഷൻ വഴി പ്രൈവറ്റ് ബസ് സ്റ്റാൻഡിലെത്തി ആളുകളെയിറക്കിയ ശേഷം ശവക്കോട്ടപ്പാലം തെക്കേ ജങ്‌ഷൻ വഴി എറണാകുളം ഭാഗത്തേക്ക് പോകണം. ആലപ്പുഴ- ചങ്ങനാശ്ശേരി റോഡിലൂടെ വരുന്നവ കൈതവന ജങ്‌ഷനിൽനിന്ന് പഴവീട്, കൊട്ടാരം ജങ്‌ഷനിലെത്തി ആളുകളെയിറക്കിയശേഷം ജനറൽ ആശുപത്രി തെക്കേ ജങ്‌ഷൻ, ചങ്ങനാശ്ശേരി ജങ്‌ഷൻ വഴി തിരികെ പോകണം
കാണികളുടെ ശ്രദ്ധയ്‌ക്ക്
വള്ളംകളി കാണാനെത്തുന്നവരുടെ വാഹനങ്ങൾ റിക്രിയേഷൻ ഗ്രൗണ്ടിലും ആലപ്പുഴ ബീച്ച് പൊലീസ് എയ്‌ഡ് പോസ്റ്റിന് തെക്കുവശം എലിവേറ്റഡ് ബൈപ്പാസിന് താഴെയും പാർക്ക് ചെയ്യണം. പൊലീസ് പരേഡ് ഗ്രൗണ്ടിന് സമീപത്തുനിന്ന് നിശ്ചിത ഇടവേളകളിൽ ബോട്ട് ജെട്ടി ഭാഗത്തേക്ക് കെഎസ്ആർടിസി ഫീഡർ ബസ് സർവീസ് നടത്തും.










0 comments