ആറന്മുള വള്ളസദ്യയുടെ നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ്: കേസെടുത്ത് പൊലീസ്

പത്തനംതിട്ട: ആറന്മുള വള്ളസദ്യയ്‌ക്ക് പാസ് നൽകാമെന്ന് പറഞ്ഞ് സമൂഹമാധ്യമം വഴി തട്ടിപ്പ് നടത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. ഹരിപ്പാട് സ്വദേശിയായ യുവതിയ്‌ക്കാണ് 2000 രൂപ നഷ്‌ടപ്പെട്ടത്. ആറന്മുള പൊലീസ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തു.
ആറന്മുള ക്ഷേത്ര ജീവനക്കാരനാണെന്ന് അവകാശപ്പെട്ട് ഫെയ്‌സ്‌ബുക്കിലൂടെ പരിചയപ്പെട്ടയാൾ നാലുപേർക്ക് വള്ളസദ്യ കഴിക്കാൻ പാസ് തരപ്പെടുത്തി നൽകാമെന്നും ഇതിനായി 2000 രൂപ അയച്ചുകൊടുക്കാനും ആവശ്യപ്പെട്ടു. പണം അയച്ചശേഷം വള്ളസദ്യ കഴിക്കാൻ ക്ഷേത്രത്തിലെത്തിയപ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരം മനസിലാവുന്നത്. തുടർന്ന് ഇവർ ആറന്മുള പൊലീസിൽ പരാതി നൽകുകയായിരുന്നു.
ജില്ലാ പൊലീസ് മേധാവി ആർ ആനന്ദിന്റെ നിർദേശാനുസരണം വഞ്ചനാക്കുറ്റത്തിനും ഐടി ആക്‌ട് ഉൾപ്പെടെയുള്ള വകുപ്പുകളും ചേർത്താണ് കേസെടുത്തത്. അന്വേഷണത്തിനായി ആറന്മുള സർക്കിൾ ഇൻസ്‌പെക്‌ടർ എം ആർ രാജേഷ്‌കുമാർ, എസ്‌എച്ച്‌ഒ ജി ഉണ്ണികൃഷ്‌ണൻ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേകസംഘത്തെ നിയോഗിച്ചു. തട്ടിപ്പ് നടത്തിയയാളുടെ ഫോൺ നമ്പർ, മേൽവിലാസം, ബാങ്ക് വിവരങ്ങൾ എന്നിവ ശേഖരിച്ചതായും പ്രതിയെ ഉടൻ പിടികൂടാൻ കഴിയുമെന്നും എസ്എച്ച്ഒ അറിയിച്ചു.









0 comments