ad
Deshabhimani

സൂപ്പർ ഷെഫാലി..! ലങ്കയെ തകർത്ത് ഇന്ത്യൻ പെൺപട; തുടർച്ചയായ രണ്ടാം ജയം

Cricket.jpg
വെബ് ഡെസ്ക്

Published on Dec 23, 2025, 10:57 PM | 1 min read

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടി20 മത്സരത്തിൽ തകർപ്പൻ വിജയം കുറിച്ച് ഇന്ത്യൻ വനിതകൾ. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ടാം മത്സരത്തിലും ആധികാരിക ജയം നേടി. ഓപ്പണർ ഷെഫാലി വർമ്മയുടെ മിന്നും പ്രകടനമാണ് ഇന്ത്യയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്.


ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ഉയർത്തിയ വെല്ലുവിളി ഇന്ത്യൻ ബാറ്റർമാർ അനായാസം മറികടന്നു. അർദ്ധ സെഞ്ച്വറിയുമായി ഷെഫാലി വർമ്മ മുന്നിൽ നിന്ന് നയിച്ചപ്പോൾ ഇന്ത്യൻ സ്കോർ ബോർഡ് അതിവേഗം മുന്നേറി. ശ്രീലങ്കയുടെ 129 റൺസ് ലക്ഷ്യത്തെ 11. 5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ തന്നെ പെൺപട ബേധിച്ചു.


വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാനയും മികച്ച പിന്തുണ നൽകി. ലങ്കൻ ബൗളർമാരെ കണക്കറ്റ് പ്രഹരിച്ച ഷെഫാലി 34 പന്തിൽ 69 റൺസ് നേടി. മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ടുകൾ പായിച്ച ഷെഫാലിയുടെ ഇന്നിംഗ്സ് ലങ്കൻ നിരയുടെ ആത്മവിശ്വാസം തകർത്തു.


ആദ്യ മത്സരത്തിലും മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യ, രണ്ടാം മത്സരത്തിൽ ബാറ്റിംഗിലും ബൗളിംഗിലും ഒരേപോലെ ആധിപത്യം പുലർത്തി. ചെറിയ സ്കോറിൽ ലങ്കയെ ഒതുക്കാൻ കഴിഞ്ഞത് ഇന്ത്യയ്ക്ക് കാര്യങ്ങൾ എളുപ്പമാക്കി. ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ചതോടെ പരമ്പരയിൽ ഇന്ത്യ 2-0 ന് മുന്നിലെത്തി.


പരമ്പര തൂത്തുവാരാൻ ലക്ഷ്യമിട്ടാകും ഇന്ത്യ മൂന്നാം മത്സരത്തിന് ഇറങ്ങുക. ഏഷ്യാ കപ്പിനും വരാനിരിക്കുന്ന ലോകകപ്പിനും മുന്നോടിയായി ഇന്ത്യൻ ടീമിന്റെ ഈ മികച്ച പ്രകടനം വലിയ പ്രതീക്ഷയാണ് ആരാധകർക്ക് നൽകുന്നത്.


ബാക്കിയുള്ള മൂന്ന് മത്സരങ്ങളും തിരുവനന്തപുരത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് നടക്കുക. ഇന്ത്യൻ ടീം ഇന്ന് തലസ്ഥാനത്തെത്തും. ശ്രീലങ്കക്കെതിരായ മൂന്ന് ട്വന്റി20 മത്സരങ്ങൾക്കായാണ് ഹർമൻപ്രീത് കൗർ ക്യാപ്റ്റനായ ടീമിന്റെ വരവ്. തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്‌റ്റേഡിയത്തിൽ 26, 28, 30 തിയതികളിലാണ് മത്സരങ്ങൾ. ഇതാദ്യമായാണ്‌ രാജ്യാന്തര വനിതാ ക്രിക്കറ്റിന്‌ തലസ്ഥാനം വേദിയാകുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home