ad
Deshabhimani

വനിതാ ട്വന്റി 20 ലോകകപ്പ്; ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

india womens

Photo Credit:ICC

വെബ് ഡെസ്ക്

Published on Jun 25, 2026, 10:27 PM | 1 min read

മാഞ്ചസ്റ്റർ: വനിതാ ട്വന്റി 20 ലോകകപ്പിൽ ബംഗ്ലാദേശ് വനിതകൾക്കെതിരായ മത്സരത്തിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന് അഞ്ച് വിക്കറ്റിന്റെ തകർപ്പൻ വിജയം. ബംഗ്ലാദേശ് ഉയർത്തിയ 137 റൺസ് വിജയലക്ഷ്യം 16.5 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു.


ഓപ്പണർ ഷഫാലി വർമ്മയുടെ തകർപ്പൻ ബാറ്റിംഗാണ് ഇന്ത്യയ്ക്ക് അനായാസ ജയം സമ്മാനിച്ചത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് വനിതകൾക്ക് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 136 റൺസെടുക്കാനേ സാധിച്ചുള്ളൂ.


നായകൻ നിഗർ സുൽത്താന (32), ജുവാരിയ ഫെർദൗസ് (33) എന്നിവർ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചെങ്കിലും ഇന്ത്യൻ ബൗളർമാർ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി ബംഗ്ലാദേശിനെ പിടിച്ചുകെട്ടി.


ഇന്ത്യയ്ക്കായി രാധ യാദവ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ, രേണുക സിംഗും ശ്രീ ചരണിയും രണ്ട് വിക്കറ്റുകൾ വീതം സ്വന്തമാക്കി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിൽ സ്മൃതി മന്ദാനയെ നഷ്ടമായെങ്കിലും, ഷഫാലി വർമ്മ തകർത്തടിച്ചതോടെ കളി ഇന്ത്യയുടെ നിയന്ത്രണത്തിലായി.


53 റൺസാണ് ഷഫാലി അടിച്ചുകൂട്ടിയത്. പിന്നാലെ വന്ന ജമീമ റോഡ്രിഗസ് (26), യാസ്തിക ഭാട്ടിയ (23) എന്നിവർ മികച്ച പിന്തുണ നൽകി. അവസാന ഓവറുകളിൽ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (13*) ടീമിനെ വിജയത്തിലെത്തിച്ചു.


ബംഗ്ലാദേശ് ബൗളർ റിതു മോണി രണ്ട് വിക്കറ്റുകൾ വീഴ്ത്തിയെങ്കിലും ഇന്ത്യൻ ബാറ്റിംഗ് കരുത്തിന് മുന്നിൽ പിടിച്ചുനിൽക്കാനായില്ല.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home