ad
Deshabhimani

print edition അണ്ടർ 19 ഏഷ്യാകപ്പ്‌ ഇന്നുമുതൽ ; ഇന്ന്‌ ഇന്ത്യ x യുഎഇ

u19 asia cup
വെബ് ഡെസ്ക്

Published on Dec 12, 2025, 12:45 AM | 1 min read


ദുബായ്‌

അണ്ടർ 19 പുരുഷന്മാരുടെ ഏഷ്യാകപ്പ്‌ ക്രിക്കറ്റ്‌ ടൂർണമെന്റിന്‌ ഇന്ന്‌ തുടക്കം. ഇന്ത്യ രാവിലെ 10.30ന്‌ യുഎഇയെയും പാകിസ്ഥാൻ മലേഷ്യയെയും നേരിടും. എട്ട്‌ ടീമുകളെ രണ്ട്‌ ഗ്രൂപ്പായി തിരിച്ചാണ്‌ കളി. 19ന്‌ സെമിയും 21ന്‌ ഫൈനലും നടക്കും.


ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള കളി ഞായറാഴ്‌ചയാണ്‌. 16ന്‌ മലേഷ്യയെ നേരിടും. നിലവിലെ ചാമ്പ്യൻമാരായ ബംഗ്ലാദേശ്‌, അഫ്‌ഗാനിസ്ഥാൻ, നേപ്പാൾ, ശ്രീലങ്ക ടീമുകൾ ഒരു ഗ്രൂപ്പിലാണ്‌.


ആയുഷ്‌ മഹാത്രേയാണ്‌ ഇന്ത്യൻ ക്യാപ്‌റ്റൻ. വൈഭവ്‌ സൂര്യവംശിയാണ്‌ പ്രധാന ആയുധം. ഹൈദരാബാദിൽനിന്നുള്ള മലയാളി ആരോൺ ജോർജ്‌ ടീമിലുണ്ട്‌. ഇന്ത്യ എട്ട്‌ തവണ ജേതാക്കളാണ്‌. ഒടുവിൽ 2021ൽ. കഴിഞ്ഞ രണ്ട്‌ തവണയും ബംഗ്ലാദേശ്‌ കിരീടം നേടി. 2024ൽ ഇന്ത്യ റണ്ണറപ്പാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home