അണ്ടർ 19 ഏഷ്യാ കപ്പ്: ഇന്ത്യയ്ക്കെതിരെ പാകിസ്ഥാന് 3 വിക്കറ്റ് ജയം

അർജുൻ രാജ്പുത്, കെ പട്ടേൽ| Photo: Social Media
അൽ അമറാത്ത് : അണ്ടർ 19 ഏഷ്യാ കപ്പിൽ ഇന്ത്യക്കെതിരെ പാകിസ്ഥാന് മൂന്ന് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 209 റൺസ് വിജയലക്ഷ്യം ഏഴ് വിക്കറ്റ് നഷ്ടത്തിൽ 48.1 ഓവറിൽ പാകിസ്ഥാൻ മറികടന്നു.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 46.3 ഓവറിൽ 208 റൺസിന് പുറത്തായി. 85 പന്തിൽ 107 റൺസ് നേടിയ അർജുൻ രാജ്പുത്താണ് ഇന്ത്യയുടെ ടോപ് സ്കോറർ. 11 ഫോറും അഞ്ച് സിക്സും ഉൾപ്പെട്ടതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. ആര്യവീർ സെവാഗ് 22 റൺസും കാവ്യ പരേഷ് പട്ടേൽ 23 റൺസും നേടി.
107 റൺസുമായി പുറത്താകാതെ നിന്ന ഹംസ സഹൂറിന്റെ ബാറ്റിങ്ങാണ് പാകിസ്ഥാന് വിജയം സമ്മാനിച്ചത്. 108 പന്തുകൾ നേരിട്ട ഹംസ പത്ത് ഫോറും മൂന്ന് സിക്സും നേടി. ഹസ്നൈൻ അബ്ബാസ് ദാർ 38 റൺസുമായി മികച്ച പിന്തുണ നൽകി.
ഇന്ത്യക്കായി മനൽ ചൗഹാൻ മൂന്ന് വിക്കറ്റ് വീഴ്ത്തി. മൊഹിത് ഉൽവ രണ്ട് വിക്കറ്റും ഇഷാൻ സൂദ്, കാവ്യ പരേഷ് പട്ടേൽ എന്നിവർ ഓരോ വിക്കറ്റും നേടി. പാകിസ്ഥാനായി അലി റാസ, റിസ്‌വാനുള്ള, നിഖാബ് ഷഫീഖ് എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. മുഹമ്മദ് സയ്യാം ഒരു വിക്കറ്റും നേടി.









0 comments