ഐപിഎല്ലിൽ തിളങ്ങി; വൈഭവ് സൂര്യവംശി ഇംഗ്ലണ്ട് പര്യടനത്തിനുള്ള അണ്ടര്‍ 19 ടീമില്‍

മുംബൈ: ജൂണിൽ നടക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ അണ്ടര്‍–19 ടീമിൽ ഇടംപിടിച്ച് 14കാരൻ വൈഭവ് സൂര്യവംശി. ഐപിഎല്ലിലെ തകര്‍പ്പന്‍ പ്രകടനത്തിനു പിന്നാലെ യുവതാരം വൈഭവ് സൂര്യവംശി ടീമിൽ ഇടംനേടിയത്. ചെന്നൈ സൂപ്പർ കിങ്സിനായി തിളങ്ങിയ 17കാരൻ ആയുഷ് മാത്രെയാണ് ടീമിനെ നയിക്കുക. മലയാളി താരം മുഹമ്മദ് ഇനാനും ടീമിലുണ്ട്. ജൂണ്‍ 24 മുതല്‍ ജൂലൈ 23 വരെയാണ് പര്യടനം.
Related News
ടീം: ആയുഷ് മാത്രെ (ക്യാപ്റ്റന്‍), വൈഭവ് സൂര്യവംശി, വിഹാന്‍ മല്‍ഹോത്ര, മൗല്യരാജ് സിന്‍ഹ ചാവ്ദ, രാഹുല്‍ കുമാര്‍, അഭിജ്ഞാന്‍ കുണ്ടു (വൈസ് ക്യാപ്റ്റന്‍- വിക്കറ്റ് കീപ്പര്‍), ഹര്‍വംശ് സിങ് (വിക്കറ്റ് കീപ്പര്‍), ആര്‍ എസ് അംബ്‌രിഷ്, കനിഷ്‌ക് ചൗഹാന്‍, ഖിലന്‍ പട്ടേല്‍, ഹെനില്‍ പട്ടേല്‍, യുധാജിത് ഗുഹ, പ്രണവ് രാഘവേന്ദ്ര, മുഹമ്മദ് ഇനാന്‍, ആദിത്യ റാണ, അന്‍മോള്‍ജീത് സിങ്.
പകരക്കാരായി നമന്‍ പുഷ്പക്, ഡി. ദീപേഷ്, വേദാന്ത് ത്രിവേദി, വികല്‍പ് തിവാരി, അലംകൃത് റപോള്‍ (വിക്കറ്റ് കീപ്പര്‍) എന്നിവരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ടീമിൽ ഇടം നേടി മുഹമ്മദ് ഇനാൻ
ഇന്ത്യയുടെ അണ്ടർ19 ആൺകുട്ടികളുടെ ഇംഗ്ലണ്ട് പര്യടനത്തിനായുള്ള ഇന്ത്യൻ ടീമിൽ ഇടം നേടിയ മലയാളി ലെഗ്സ്പിന്നർ മുഹമ്മദ് ഇനാൻ കഴിഞ്ഞ ഓസ്‌ട്രേലിയൻ പര്യടനത്തിലും ഇടംപിടിച്ചിരുന്നു. ഓസ്ട്രേലിയക്കെതിരെയായ അണ്ടർ- 19 ടെസ്റ്റ്, ഏകദിന പരമ്പരയിൽ ഇനാൻ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ടെസ്റ്റ് മത്സരവും ഏകദിനവും ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയപ്പോൾ നിർണ്ണായക ശക്തിയായത് മുഹമ്മദ് ഇനാൻറെ മിന്നുന്ന പ്രകടനമായിരുന്നു.
ഏകദിനത്തിൽ ആറു വിക്കറ്റും ടെസ്റ്റിൽ 16 വിക്കറ്റും നേടി മികച്ച പ്രകടനമാണ് ഇനാൻ ഈ മത്സരങ്ങളിലുടെനീളം പുറത്തെടുത്തത്. അഞ്ച് ഏകദിനങ്ങളും രണ്ട് ചതുർ ദിന മത്സരങ്ങളുമായിട്ടാണ് ടൂർണമെൻറ് ക്രമീകരിച്ചിരിക്കുന്നത്.









0 comments