ഫൈനൽ തേടി ഇന്ത്യ; ലങ്കയ്ക്കെതിരെ ബാറ്റിങ്

നിഷിൻ: ഏഷ്യൻ ഗെയിംസ് സെമിയിൽ ശ്രീലങ്കയ്ക്കെതിരേ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ലങ്ക ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. വൈഭവ് സൂര്യവംശിയും മലയാളി താരം സഞ്ജു സാംസണും ടീമിൽ ഇടംപിടിച്ചു.
പുരുഷ ക്രിക്കറ്റിൽ തുടർച്ചയായ രണ്ടാം ഫൈനലാണ് ഇന്ത്യയുടെ ലക്ഷ്യം. മഴയെത്തുടർന്ന് ക്വാർട്ടർ മത്സരങ്ങളെല്ലാം ഉപേക്ഷിച്ചിരുന്നു. ഉയർന്ന റാങ്കുകാരാണ് സെമിയിലെത്തിയത്. ഇന്ത്യയാണ് നിലവിലെ ചാമ്പ്യൻമാർ. ആദ്യ സെമിയിൽ പാകിസ്ഥാൻ ബംഗ്ലാദേശിനെ ആറ് വിക്കറ്റിന് തകർത്തു.
ഇന്ത്യൻ ടീം: വൈഭവ് സൂര്യവംശി, അഭിഷേക് ശർമ്മ, സഞ്ജു സാംസൺ, ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ, തിലക് വർമ്മ, ശിവം ദൂബെ, അക്ഷർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, രവി ബിഷ്ണോയ്, ജസ്പ്രീത് ബുമ്ര








0 comments