ad
Deshabhimani

16 റൺസ് ലീഡുമായി ശ്രീലങ്ക; ഇന്ത്യക്ക് അവസാന ദിനം നിർണായകം

IND VS SL DAY 5
വെബ് ഡെസ്ക്

Published on Aug 27, 2026, 06:35 AM | 1 min read

കൊളംബോ: ഇന്ത്യ–ശ്രീലങ്ക രണ്ടാം ടെസ്റ്റ് ആവേശകരമായ അഞ്ചാം ദിനത്തിലേക്ക്. ഫോളോ-ഓൺ ചെയ്യുന്ന ശ്രീലങ്ക 72.4 ഓവറിൽ 229 റൺസിന്‌ 6 വിക്കറ്റ് എന്ന നിലയിലാണ്. ഇതോടെ ശ്രീലങ്കയ്ക്ക് ഇന്ത്യക്കെതിരെ 16 റൺസിന്റെ ലീഡ് ഉണ്ട്.


ശ്രീലങ്കയുടെ രണ്ടാം ഇന്നിങ്സിൽ പസിന്ദു സോരിയബന്ധാര 92 റൺസും കമിന്ദു മെൻഡിസ് 55 റൺസും നേടി നിർണായക പ്രകടനം നടത്തി. സോണൽ ദിനുഷ 7 റൺസുമായും കേശര നുവൻത 3 റൺസുമായും ക്രീസിലുണ്ട്.


ഇന്ത്യക്കായി മാനവ് സുതാർ രണ്ട് വിക്കറ്റും പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, സരാംശ് ജെയിൻ, രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റും വീതം നേടി.


ആദ്യ ഇന്നിങ്സിൽ ഇന്ത്യ 503/9 ഡിക്ലയർ ചെയ്തിരുന്നു. ധ്രുവ് ജുറേൽ 115 റൺസും ദേവ്ദത്ത് പടിക്കൽ 117 റൺസും നേടിയാണ് ഇന്ത്യയുടെ വൻ സ്കോറിന് അടിത്തറയിട്ടത്. ശ്രീലങ്ക ആദ്യ ഇന്നിങ്സിൽ 290 റൺസിന് പുറത്തായതിനെ തുടർന്നാണ് ഫോളോ ഓൺ ചെയ്യേണ്ടി വന്നത്.


അഞ്ചാം ദിനമായ ഇന്ന് മത്സരം ആവേശകരമായ നിർണായക ഘട്ടത്തിലേക്ക് കടക്കും. ആദ്യ സെഷനിൽ തന്നെ ശ്രീലങ്കയെ ഓൾ ഔട്ട് ആക്കി കുറഞ്ഞ റൺസ് ചെസ് ചെയ്ത് വൻ വിജയം നേടാനായിരിക്കും ഇന്ന് ഇന്ത്യ ശ്രമിക്കുക




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home