ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനേയി ജീവിച്ചിരിപ്പുണ്ടെന്ന് ട്രംപ്

വാഷിംങ്ടൺ : ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനേയി ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. ആക്രമണത്തിൽ മുജ്തബ ഖമനേയി കൊല്ലപ്പെട്ടതായി താൻ വിശ്വസിക്കുന്നില്ലെന്നും ആക്രമണത്തിൽ ആഴത്തിൽ പരിക്കേറ്റിരുന്നുവെന്നും ട്രംപ് പറഞ്ഞു.
പ്രശസ്ത റേഡിയോ അവതാരകൻ ഗ്ലെൻ ബെക്കുമായി നടത്തിയ ടെലിഫോൺ അഭിമുഖത്തിലാണ് ട്രംപിന്റെ പ്രതികരണം. അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിൽ മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് മുജ്തബ അധികാരം ഏറ്റെടുത്തത്.
ഇറാനെതിരെ നടത്തിയ ആക്രമണത്തിൽ വലിയ രീതിയിൽ പരിക്കേറ്റിരുന്നു. ശരീരത്തിൻറെ ഇടതുഭാഗം, കൈ, കാൽ എന്നിവയ്ക്കെല്ലാം മാരകമായ പരിക്കേറ്റിട്ടുണ്ട്. എന്നാൽ മുജ്തബ ഖമനേയി മരിച്ചുവെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഇനി അങ്ങനെയല്ല, ഇറാൻറെ പരമോന്നത നേതാവ് ജീവനോടെയില്ലെങ്കിൽ, അത് മറച്ചുവയ്ക്കാൻ ഇറാൻ ഭരണകൂടം ലോകത്തിനു മുന്നിൽ വലിയൊരു നാടകം കളിക്കുകയാണ്, ട്രംപ് പറഞ്ഞ്.
പദവിയിലെത്തിയ ശേഷം കഴിഞ്ഞ ആറ് മാസമായി മുജ്തബ ഖമനേയി ഒരിക്കൽ പോലും പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിരുന്നില്ല. അദ്ദേഹം മരിച്ചുവെന്ന തരത്തിലുള്ള വാര്‍ത്തകളും പുറത്തുവന്നിരുന്നു. ഇതിനിടയിലാണ് ട്രംപിന്റെ പ്രതികരണം.









0 comments