ad
Deshabhimani

ഇറ്റലിയും ഇൻഫാന്റീനോയ്ക്ക് പിന്തുണ പിൻവലിച്ചു; ഫിഫ പ്രസിഡന്റിന് സമ്മർദ്ദം ശക്തം

INFANTINO FIFA

ജിയാനി ഇൻഫാന്റീനോ

വെബ് ഡെസ്ക്

Published on Aug 27, 2026, 07:01 AM | 1 min read

സൂറിച്ച്: ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റീനോയുടെ പുനർതിരഞ്ഞെടുപ്പ് നീക്കത്തിന് പിന്തുണ പിൻവലിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇറ്റലിയും ചേർന്നു. മാർച്ചിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ ഇൻഫന്റീനോയെ പിന്തുണയ്ക്കില്ലെന്ന് ഇറ്റാലിയൻ ഫുട്ബോൾ ഫെഡറേഷൻ ബുധനാഴ്ച വ്യക്തമാക്കി.


ഫിഫ ഭരണവുമായി ബന്ധപ്പെട്ടും അന്താരാഷ്ട്ര മത്സരങ്ങളുടെ വികസനവുമായി ബന്ധപ്പെട്ടും ഇൻഫാന്റീനോ അടുത്തിടെ സ്വീകരിച്ച നടപടികളാണ് തീരുമാനത്തിന് പിന്നിലെന്ന് ഇറ്റാലിയൻ ഫുട്ബോൾ ഫെഡറേഷൻ അറിയിച്ചു.


ലോകകപ്പിന്റെ വാണിജ്യ അവകാശങ്ങളിൽ സ്വകാര്യ നിക്ഷേപകർക്ക് പങ്കാളിത്തം നൽകാനുള്ള ഇൻഫാന്റീനോയുടെ, ഇപ്പോൾ ഉപേക്ഷിച്ച പദ്ധതിയാണ് അദ്ദേഹത്തിനെതിരെ പ്രതിഷേധം ശക്തമാക്കിയത്.


ഇംഗ്ലണ്ട്, വെയിൽസ്, അയർലണ്ട് എന്നീ ഫെഡറേഷനുകളും നേരത്തെ പിന്തുണ പിൻവലിച്ചിരുന്നു. നോർവേ ഇൻഫാന്റീനോ സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ടപ്പോൾ സ്വീഡൻ, ഫിൻലാൻഡ്, ഡെൻമാർക്ക്, ഐസ്‌ലാൻഡ്, ഫറോ ദ്വീപുകൾ എന്നിവയും അദ്ദേഹത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായി വ്യക്തമാക്കി.


2016 മുതൽ ഫിഫ പ്രസിഡന്റായ ഇൻഫാന്റീനോയ്ക്ക് ഇപ്പോഴും ചില അംഗരാജ്യങ്ങളുടെ പിന്തുണയുണ്ട്. 2030 ലോകകപ്പ് സഹ ആതിഥേയരാകുന്ന മൊറോക്കോ കൂടാതെ ഖത്തർ, ലെബനൻ എന്നിവ അവരിൽപ്പെടുന്നു. സ്ഥാനാർഥികളെ നാമനിർദേശം ചെയ്യാനുള്ള അവസാന തീയതി നവംബർ 18 ആണ്.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home