ad
Deshabhimani

നേപ്പാളിലെ മിന്നൽ പ്രളയം; മരണസംഖ്യ 157 ആയി ഉയർന്നു

flood
വെബ് ഡെസ്ക്

Published on Aug 27, 2026, 06:32 AM | 1 min read

കാഠ്മണ്ഡു : നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ മരണം 157 ആയി ഉയർന്നു. 800 ഓളം പേരെ കാണാതായിട്ടുണ്ട്. ഇതിൽ 140 ഓളം പേർ ഇന്ത്യക്കാരാണെന്നാണ് റിപ്പോർട്ട്. കാണാതായവർക്കുള്ള തെരച്ചിൽ പുരോ​ഗമിക്കുകയാണ്. ടി​ബ​റ്റ​ൻ അ​തി​ർ​ത്തി​യി​ൽ​നി​ന്നു​ള്ള ഭോ​ട്ടെ കോസി ന​ദി​യി​ലു​ണ്ടാ​യ മി​ന്ന​ൽ​പ്ര​ള​യം നേ​പ്പാ​ളി​ലെ വി​വി​ധ ഗ്രാ​മ​ങ്ങ​ളി​ൽ വ​ൻ​നാ​ശ​ന​ഷ്ട​മാ​ണ് വി​ത​ച്ച​ത്.


മണ്ണിടിച്ചിൽ ഭൂകമ്പമല്ല അപകടകാരണമെന്നും മഞ്ഞുമല ഇടിഞ്ഞുവീണത് വലിയ ചലനമുണ്ടാക്കിയെന്നും വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു. നേപ്പാളിലെ സാഹചര്യം കണക്കിലെടുത്ത് ഇന്ത്യയിലും ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. ബിഹാറിലും ഉത്തർപ്രദേശിലും ജാ​ഗ്രതാ നിർദേശം നൽകി. നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികൾക്കും അവരുടെ ബന്ധുക്കൾക്കും സഹായത്തിനായി നോർക്ക റൂട്ട്സിന്റെ പ്രത്യേക ഹെൽപ് ലൈൻ നമ്പറുകൾ സജ്ജീകരിച്ചിട്ടുണ്ട്. സഹായത്തിനായി നോർക്കയുടെ 1070 എന്ന ടോൾ ഫ്രീ നമ്പറിലോ അല്ലെങ്കിൽ വിദേശകാര്യ മന്ത്രാലയം തുറന്നിട്ടുള്ള 0086 139 8999 0012, 0086 185 1428 4905 എന്നീ ഹെൽപ് ലൈൻ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണെന്ന് അധികൃതർ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home