print edition ഹാർദിക് ഇന്ത്യ എ ടീമിൽ

മുംബൈ: പരിക്കുമാറി ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ തിരിച്ചെത്തുന്നു. ഓസ്ട്രേലിയ എ ടീമുമായുള്ള മൂന്ന് ഏകദിന മത്സര പരമ്പരയ്‌ക്കുള്ള ഇന്ത്യ എ ടീമിൽ ഉൾപ്പെട്ടു. കഴിഞ്ഞ ഐപിഎല്ലിനുശേഷം പുറത്താണ് മുപ്പത്തിരണ്ടുകാരൻ. നിലവിൽ ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ പരിശീലനത്തിലാണ്.
ശാരീരികക്ഷമത വീണ്ടെടുക്കാനും മത്സരപരിചയം ലഭിക്കാനുമാണ് ഹാർദിക്കിനെ എ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അടുത്ത വർഷം നടക്കുന്ന ഏകദിന ലോകകപ്പിലേക്ക് ഓൾറൗണ്ടറെ ഒരുക്കാനാണ് സെലക്ടർമാരുടെ ശ്രമം. ഒക്‌ടോബർ 6, 9, 11 ദിവസങ്ങളിലാണ് ഓസ്‌ട്രേലിയ എയുമായുള്ള ഏകദിനം. ഋതുരാജ് ഗെയ്‌ക്ക്‌വാദാണ് ക്യാപ്‌റ്റൻ. 22ന് തുടങ്ങുന്ന ദ്വദിന മത്സരത്തിനുള്ള സംഘത്തെ ദേവ്‌ദത്ത് പടിക്കലും നയിക്കും.










0 comments