ad
Deshabhimani

13 വർഷത്തെ കാത്തിരിപ്പിന് അന്ത്യം; ദുലീപ് ട്രോഫിയിൽ കപ്പുയർത്തി കിഴക്കൻ മേഖല

Duleep Trophy East Zone

ദുലീപ് ട്രോഫി ചാമ്പ്യന്മാരായ കിഴക്കൻ മേഖല ടീമിന്റെ ആഹ്ലാദം

വെബ് ഡെസ്ക്

Published on Sep 10, 2026, 02:52 PM | 1 min read

ചെന്നൈ: ദുലീപ് ട്രോഫിയിൽ 13 വർഷത്തിന് ശേഷം കിരീടംനേടി കിഴക്കൻമേഖല. ദക്ഷിണ മേഖലയ്‌ക്കെതിരായ ഫൈനൽ മത്സരം സമനിലയിൽ അവസാനിച്ചെങ്കിലും, ആദ്യ ഇന്നിങ്സ് ലീഡിന്റെ കരുത്തിലാണ് ഇഷാൻ കിഷൻ നയിച്ച കിഴക്കൻ മേഖല ചാമ്പ്യന്മാരായത്.





372 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡാണ് കിഴക്കൻ മേഖല നേടിയത്. നാലാം ദിവസത്തെ കളി അവസാനിക്കുമ്പോൾ രണ്ടാം ഇന്നിങ്സിൽ കിഴക്കൻ മേഖല 5 വിക്കറ്റ് നഷ്ടത്തിൽ 212 റൺസ് നേടിയിരുന്നു. ഇതോടെ ആകെ ലീഡ് 584 റൺസായി ഉയർന്നു. കളി അവസാനിക്കുമ്പോൾ കുഷാഗ്രയും (34) ഖുറൈഷിയും (26) പുറത്താകാതെ നിൽക്കുകയും ആറാം വിക്കറ്റിൽ 52 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തുകയും ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home