print edition ബാറ്റിൽ മിന്നി ഹാർദിക്

ഹൈദരാബാദ്
പരിക്കുമാറിയുള്ള തിരിച്ചുവരവിൽ തിളങ്ങി ഹാർദിക് പാണ്ഡ്യ. സയ്യിദ് മുഷ്‌താഖ് അലി ട്രോഫി ട്വന്റി20 ക്രിക്കറ്റിൽ ബറോഡയ്‌ക്കായി വെടിക്കെട്ട് പ്രകടനം നടത്തി.
പഞ്ചാബിനെതിരെ 42 പന്തിൽ പുറത്താകാതെ 77 റണ്ണടിച്ച് ടീമിനെ ജയത്തിലെത്തിച്ചു. നാല് സിക്‌സറും ഏഴ് ഫോറും ഉൾപ്പെട്ട ഇന്നിങ്‌സായിരുന്നു. ഒരു വിക്കറ്റുമുണ്ട് ഓൾറൗണ്ടർക്ക്. ഏഷ്യാ കപ്പിനിടെ സെപ്‌തംബറിലാണ് ഹാർദികിന് പരിക്കേറ്റത്.
പഞ്ചാബിനെതിരെ 223 റണ്ണിന്റെ കൂറ്റൻ വിജയലക്ഷ്യമാണ് ബറോഡ മറികടന്നത്. പഞ്ചാബ് ക്യാപ്‌റ്റൻ അഭിഷേക് ശർമ 19 പന്തിൽ 50 റണ്ണടിച്ചു. സ്‌കോർ: പഞ്ചാബ് 222/8, ബറോഡ 224/3 (19.1).









0 comments