ad
Deshabhimani

'സഞ്ജുവിന് അവസരങ്ങൾ നൽകി'; ഇനി അധികം പരീക്ഷണങ്ങൾക്കു സാധ്യതയില്ലെന്ന് സൂര്യകുമാർ യാദവ്

suryakumar and sanju.jpg
വെബ് ഡെസ്ക്

Published on Dec 08, 2025, 04:35 PM | 1 min read

റായ്‌പുർ: ദക്ഷിണാഫ്രിക്കയുമായുള്ള അഞ്ച്‌ മത്സര ട്വന്റി20 ക്രിക്കറ്റ്‌ പരമ്പരയ്‌ക്ക് നാളെ തുടക്കമാകുമ്പോൾ ഇന്ത്യൻ ടീമിനെ കുറിച്ചുള്ള ചർച്ചകൾക്ക് ക്യാപ്റ്റൻ സൂര്യകുമാർ യാദവ് മറുപടി നൽകി. അടുത്ത വർഷം ആരംഭിക്കുന്ന ട്വന്റി20 ലോകകപ്പ് മുന്നോടിയായുള്ള ട്വന്റി20 മത്സരങ്ങളിലാണ് നടക്കുന്നതെന്നും പരുക്കിനെ തുടർന്നു വിശ്രമത്തിലായിരുന്ന ശുഭ്മാൻ ഗില്ലും ഹാർദിക് പാണ്ഡ്യയും തിരിച്ചെത്തിയതോടെ ടീമിൽ ഇനി അധികം പരീക്ഷണങ്ങൾക്കു സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.


മലയാളി കൂടിയായ വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണിന് പകരം ഗിൽ കളിക്കാൻ കാരണം അദ്ദേഹം ആ സ്ഥാനം അർഹിച്ചിരുന്നതിലാണെന്ന് സൂര്യകുമാര്‍ പറഞ്ഞു. പക്ഷേ സഞ്ജുവിന് അവസരങ്ങൾ ലഭ്യമാക്കി. ഓപ്പണർ എന്ന നിലയിൽ സഞ്ജു മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഗില്ലും സഞ്ജുവും ഞങ്ങളുടെ പദ്ധതികളുടെ ഭാഗമാണ്. രണ്ടുപേർക്കും ഒന്നിലധികം റോളുകൾ ചെയ്യാൻ കഴിയും. നിലവിൽ സഞ്ജു മൂന്നാം നമ്പറിലോ അഞ്ചാം നമ്പറിലോ ആണ് ബാറ്റ് ചെയ്യുന്നത്. ഏത് നമ്പറിൽ ബാറ്റ് ചെയ്യാനും അദ്ദേഹം തയ്യാറാണ്. ട്വന്റി 20 ഫോർമാറ്റിൽ മൂന്ന് മുതൽ ഏഴ് വരെയുള്ള സ്ഥാനങ്ങളിൽ ബാറ്റ് ചെയ്യുന്നവർക്ക് നിശ്ചിത സ്ഥാനമില്ല. ഏതു പൊസിഷനിലും കളിക്കാൻ പൊരുത്തപ്പെടണമെന്നും സൂര്യകുമാർ പറഞ്ഞു.


സയ്യിദ് മുഷ്താഖ് അലി ട്വന്റി20യിൽ മികച്ച പ്രകടനം നടത്തിയാണ് സഞ്ജു ഇന്ത്യൻ ടീമിൽ എത്തുന്നത്. പരമ്പരയിൽ കളിക്കാൻ അവസരം ലഭിക്കുമോ എന്നതിൽ ഉറപ്പില്ല. അഭിഷേക് ശർമയ്‍ക്കൊപ്പം ശുഭ്മാൻ ഗിൽ തന്നെ ഇന്നിങ്സ് ഓപ്പൺ ചെയ്യും. മൂന്നാം സ്ഥാനത്ത് സൂര്യകുമാറും നാലാമതായി തിലക് വർമയും എത്തും. വിക്കറ്റ് കീപ്പറായി ജിതേഷ് ശർമയും ടീമിലുള്ളതിനാൽ സഞ്ജുവിന് അവസരം ലഭിക്കാൻ സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home