ad
Deshabhimani

'പേരും ചിത്രവും ആയുധമാക്കുന്നു'; ഡീപ് ഫേക്ക് വീഡിയോകൾക്കെതിരെ ഗൗതം ഗംഭീർ കോടതിയിൽ

GAUTAM GAMBHIR
വെബ് ഡെസ്ക്

Published on Mar 19, 2026, 05:20 PM | 1 min read

ന്യൂഡൽഹി: തന്റെ ഡീപ് ഫേക്ക് വീഡിയോകൾ പ്രചരിപ്പിക്കുന്നതിനെതിരെ ഡൽഹി ഹൈക്കോടതിയെ സമീപിച്ച് ഇന്ത്യൻ ക്രിക്കറ്റർ ​ഗൗതം ​ഗംഭീർ. തന്റെ പേര്, ചിത്രം, ശബ്ദം എന്നിവയുടെ ദുരുപയോഗം തടയണമെന്നും വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടാണ് ഗംഭീർ കേസ് ഫയൽ ചെയ്തിരിക്കുന്നത്.


ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് നിർമ്മിച്ച ഡീപ്പ്ഫേക്ക് വീഡിയോകൾ, ശബ്ദം അനുകരിക്കൽ (Voice Cloning), ആൾമാറാട്ടം എന്നിവയിലൂടെ തന്റെ ഐഡന്റിറ്റി വാണിജ്യ ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നു എന്നാണ് ​ഗൗതം ​ഗംഭീറിന്റെ പരാതി.


രാജി പ്രഖ്യാപനം, ലോകകപ്പ് പങ്കാളിത്തത്തെക്കുറിച്ചുള്ള തെറ്റായ അഭിപ്രായങ്ങൾ തുടങ്ങി ​ഗംഭീറിന്റേതെന്ന പേരിൽ നിരവധി ഡീപ് ഫേക്ക് വീഡിയോകൾ പ്രചരിച്ചിരുന്നു. 2025 അവസാനത്തോടെ ഇൻസ്റ്റാഗ്രാം, എക്സ് (X), യൂട്യൂബ്, ഫേസ്ബുക്ക് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ ഇത്തരം വ്യാജ ഉള്ളടക്കങ്ങളിൽ വൻ വർദ്ധനവുണ്ടായതായാണ് കണ്ടെത്തൽ.


അനുവാദമില്ലാതെ തന്റെ ഡിജിറ്റൽ രൂപം ഉപയോഗിക്കുന്നത് തടയുക, തെറ്റിദ്ധാരണാജനകമായ വീഡിയോകൾ നീക്കം ചെയ്യുക എന്നിവയാണ് ​ഗംഭീർ നിയമനടപടിയിലൂടെ ആവശ്യപ്പെടുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home