കളിക്കാരനായും പരിശീലകനായും കിരീടം; ഗൗതം ഗംഭീറിന് അപൂർവനേട്ടം

അഹമ്മദാബാദ് : ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിൽ കിരീടം നിലനിർത്തി, മൂന്ന് കിരീടം നേടുന്ന ആദ്യ ടീമായി ഇന്ത്യ മാറിയതിന് പിന്നാലെ പരിശീലകൻ ഗൗതം ഗംഭീറിന് കൈവന്നത് അപൂർവ നേട്ടം. കളിക്കാരനായും പരിശീലകനായും ഇന്ത്യൻ ടീമിനൊപ്പം കിരീടം നേടാൻ ഗംഭീറിനായി. 2007ലെ ആദ്യ ട്വന്റി20 ലോകകപ്പിൽ ഇന്ത്യ കിരീടം നേടുമ്പോൾ ഓപ്പണറായി ഗംഭീർ ടീമിലുണ്ടായിരുന്നു. ഫൈനലിൽ 54 പന്തിൽ 75 റൺസുമായി ഇന്ത്യൻ ഇന്നിങ്സിനെ മുന്നോട്ടുനയിച്ചു. ഫൈനലിൽ 54 പന്തിൽ 75 റൺസ് എടുത്തു. മുന്ന് അർധസെഞ്ചുറികൾ നേടിയ താരം ടൂർണമെന്റിൽ ഏഴ് കളിയിൽനിന്ന് 227 റൺസെടുത്തു.
2011 ഏകദിന ലോകകപ്പ് ജയിച്ച ടീമിലും ഗംഭീറുണ്ടായിരുന്നു. ഫൈനലിൽ 112 പന്തിൽ 97 റൺസുമായി നിർണായകപങ്ക് വഹിച്ചു. പരിശീലക സ്ഥാനത്തും കിരീട നേട്ടം തുടർന്നു. കഴിഞ്ഞ വർഷത്തെ ഐസിസി ചാമ്പ്യൻസ് ട്രോഫി വിജയത്തിന് ശേഷം ഗംഭീർ കോച്ചെന്ന നിലയിൽ നേടുന്ന തുടർച്ചയായ രണ്ടാമത്തെ പ്രധാന കിരീടമാണിത്.










0 comments