"ആദ്യം കുറ്റപ്പെടുത്തേണ്ടത് എന്നെത്തന്നെ"; തന്റെ ഭാവി ബിസിസിഐയ്ക്ക് തീരുമാനിക്കാമെന്ന് ഗംഭീർ

ഗൗതം ഗംഭീർ വാർത്താസമ്മേളനത്തിൽ
ഗുവാഹത്തി: തുടർതോൽവികളിൽ പ്രതികരണമുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം കോച്ച് ഗൗതം ഗംഭീർ. ടെസ്റ്റ് ടീം പരിശീലകനായി തുടരുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ബിസിസിഐയാണ് അത് തീരുമാനിക്കേണ്ടതെന്ന് ഗംഭീർ പ്രതികരിച്ചു.
"ഞാനല്ല, ഇന്ത്യൻ ക്രിക്കറ്റാണ് പ്രധാനപ്പെട്ടത്. ഇംഗ്ലണ്ടിൽ ചാമ്പ്യൻസ് ട്രോഫിയും ഏഷ്യാകപ്പും ഇന്ത്യ നേടിയപ്പോഴും ഞാനായരുന്നു പരിശീലകൻ. ദക്ഷിണാഫ്രിക്കയോട് തോൽവി ഏറ്റുവാങ്ങിയതിൽ എല്ലാവർക്കും ഉത്തരവാദിത്തമുണ്ട്. പക്ഷേ, ആദ്യം എന്നെയാണ് കുറ്റപ്പെടുത്തേണ്ടത്"- ഗംഭീർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തോൽവിയായിരുന്നു ഗുവാഹത്തിയിലേത്. രണ്ടാം ടെസ്റ്റിൽ 408 റൺസിന്റെ ജയമാണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്. ഇന്ത്യ ചരിത്രത്തിലെ ഏറ്റവും വലിയ തോൽവി വഴങ്ങിയതോടെ രണ്ട് മത്സര ടെസ്റ്റിൽ സമ്പൂർണ വിജയം നേടി ദക്ഷിണാഫ്രിക്ക പരമ്പര സ്വന്തമാക്കി. രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക ഉയർത്തിയ 549 റൺസ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 140 റൺസിന് പുറത്തായി.










0 comments