മഞ്ഞപ്പടയുടെ കം ബാക്ക്; ഹെയ്തിയെ മൂന്ന് ഗോളിൽ തളച്ച് ബ്രസീൽ

ഫിലാഡൽഫിയ: ആദ്യ മത്സരത്തിലെ സമനിലയ്ക്ക് ശേഷം ലോകകപ്പിൽ വിജയവഴിയിൽ തിരിച്ചെത്തി ബ്രസീൽ. ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിൽ ഹെയ്തിയെ മറുപടിയില്ലാത്ത ഗോളുകൾക്ക് തകർത്താണ് ബ്രസീൽ ഈ ലോകകപ്പിലെ തങ്ങളുടെ ആദ്യ മൂന്ന് പോയിന്റുകൾ സ്വന്തമാക്കിയത്.
മൊറോക്കോയ്ക്കെതിരായ ആദ്യ പോരാട്ടത്തിൽ 1-1 ന് സമനില വഴങ്ങേണ്ടി വന്ന ബ്രസീൽ, ഈ മത്സരത്തിൽ ആക്രമണത്തിലും പ്രതിരോധത്തിലും ഒരേപോലെ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. അതേസമയം, തുടർച്ചയായ രണ്ടാം തോൽവിയോടെ ഈ ലോകകപ്പിൽ നിന്ന് ഔദ്യോഗികമായി പുറത്താകുന്ന ആദ്യ ടീമായി ഹെയ്തി മാറി.
ആദ്യ മത്സരത്തിൽ സ്കോട്ട്ലൻഡിനോടും അവർ പരാജയപ്പെട്ടിരുന്നു. മൊറോക്കോയ്ക്കെതിരായ ആദ്യ മത്സരത്തിൽ കണ്ടതിനേക്കാൾ കൂടുതൽ സർഗ്ഗാത്മകതയും ഒത്തൊരുമയും ബ്രസീലിയൻ ആക്രമണ നിരയിൽ ഇത്തവണ ദൃശ്യമായിരുന്നു.
മത്സരത്തിന്റെ തുടക്കം മുതൽ ഹെയ്തിൻ പ്രതിരോധത്തെ സമ്മർദ്ദത്തിലാക്കാൻ ബ്രസീലിനായി. മധ്യനിരയിൽ കളി നിയന്ത്രിച്ചും വിങ്ങുകളിലൂടെ പന്തെത്തിച്ചും അവർ നിരന്തരം ഗോൾ അവസരങ്ങൾ സൃഷ്ടിച്ചു. ആദ്യ മത്സരത്തിൽ പ്രതിരോധത്തിൽ വരുത്തിയ പിഴവുകൾ പൂർണ്ണമായും തിരുത്തിയാണ് കാനറികൾ ഇന്നിറങ്ങിയത്.
ഹെയ്തിയുടെ പ്രത്യാക്രമണങ്ങളെ വളരെ ശാന്തതയോടെ ബ്രസീലിയൻ പ്രതിരോധ നിര കൈകാര്യം ചെയ്തു. അർഹിച്ച മൂന്ന് പോയിന്റുകൾ തന്നെയാണ് ബ്രസീൽ ഈ മത്സരത്തിലൂടെ സ്വന്തമാക്കിയത്. രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ടെങ്കിലും ടൂർണമെന്റിലെ ഏറ്റവും കരുത്തരായ ടീമുകൾക്കെതിരെ അതിസാഹസികമായ പോരാട്ടവീര്യമാണ് അവർ പുറത്തെടുത്തത്.









0 comments