ad
Deshabhimani

പ്ലസ് വൺ പ്രവേശനം: രണ്ടാം അലോട്ട്‌മെന്റ് ഇന്ന്; പ്രവേശനം തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ

plusone students

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jun 20, 2026, 08:42 AM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ രണ്ടാം അലോട്ട്‌മെന്റ് ഞായറാഴ്ച വൈകിട്ട് പ്രസിദ്ധീകരിക്കും. അലോട്ട്‌മെന്റ് ലഭിക്കുന്നവർക്ക് തിങ്കളാഴ്ച രാവിലെ 10 മുതൽ ചൊവ്വാഴ്ച വൈകിട്ട് അഞ്ചുവരെ സ്‌കൂളുകളിൽ പ്രവേശനം നേടാം. ആദ്യ അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശന നടപടികൾ ബുധനാഴ്ചയോടെ പൂർത്തിയായിരുന്നു.


ആദ്യ അലോട്ട്‌മെന്റിൽ 2,46,638 പേരാണ് ഉൾപ്പെട്ടിരുന്നത്. ഇതിൽ 2,20,465 പേർ മാത്രമാണ് സ്‌കൂളുകളിൽ ചേർന്നത്. ഉയർന്ന ഓപ്ഷൻ പ്രതീക്ഷിച്ചും സീറ്റ് നഷ്ടപ്പെടുമെന്ന ഭയം കാരണവും 96,721 പേർ താല്കാലിക പ്രവേശനമാണ് നേടിയത്. ഫീസടച്ച് സ്ഥിരം പ്രവേശനം നേടിയത് 1,23,744 കുട്ടികൾ മാത്രമാണ്.


അലോട്ട്‌മെന്റ് ലഭിച്ചിട്ടും ഫീസ് ഘടനയിലെ അപാകതകളും ദൂരക്കൂടുതലും കാരണം 24,978 പേർക്ക് നിശ്ചിത സമയത്ത് സ്‌കൂളിൽ ചേരാൻ കഴിഞ്ഞിട്ടില്ല. അപേക്ഷയിലെ പിഴവുകൾ കാരണം 1,195 പേരുടെ അലോട്ട്‌മെന്റ് റദ്ദാക്കുകയും ചെയ്തു. ഈ ഇനങ്ങളിലായി പുറത്തായ 26,173 സീറ്റുകളാണ് രണ്ടാം അലോട്ട്‌മെന്റിൽ പരിഗണിക്കുന്നത്.


ക്ലാസുകൾ ജൂലൈ ആറിന്: ആദ്യ അലോട്ട്‌മെന്റിന് ശേഷം ബാക്കിയുള്ള 71,264 സീറ്റുകളും റദ്ദായ സീറ്റുകളും ചേർത്താണ് അടുത്ത അലോട്ട്‌മെന്റ് നടത്തുന്നത്. ഇനിയും 97,000-ത്തിലധികം വിദ്യാർത്ഥികളാണ് സീറ്റ് ലഭിക്കാതെ പുറത്തുനിൽക്കുന്നത്. ഇവരെ രണ്ടും മൂന്നും അലോട്ട്‌മെന്റുകളിലൂടെ ഉൾക്കൊള്ളിക്കുമെന്ന് അധികൃതർ അവകാശപ്പെടുന്നത്.


മൂന്നാം അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം 29, 30 തീയതികളിൽ നടക്കും. പട്ടികജാതി-വർഗ്ഗ വികസന വകുപ്പുകളുടെ കീഴിലുള്ള എം ആർ എസ് സ്‌കൂളുകളിലെ 1,318 സീറ്റുകളിൽ 983 എണ്ണത്തിൽ മാത്രമാണ് പ്രവേശനം നടന്നത്. വി എച്ച് എസ് ഇ വിഭാഗത്തിൽ ആദ്യ അലോട്ട്‌മെന്റിലുണ്ടായിരുന്ന 25,122 കുട്ടികളിൽ 13,813 പേർ മാത്രമാണ് ഇതുവരെ സ്‌കൂളുകളിൽ ചേർന്നത്.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home