ഫിൻ അലെന്റെ വെടിക്കെട്ടിൽ പിറന്നത് പുത്തൻ റെക്കോഡുകൾ

കൊൽക്കത്ത: ട്വിന്റി20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയുടെ എല്ലാ പ്രതീക്ഷകളും തല്ലിതകർത്ത് ഫിൻ അലെൻ നേടിയത് ഒരുപിടി റെക്കോഡുകൾ. ട്വന്റി20 ലോകകപ്പ് ചരിത്രത്തിലെ വേഗമേറിയ സെഞ്ചുറി നേട്ടം ഉൾപ്പെടെയാണ് കിവീസ് താരം സ്വന്തം പേരിലാക്കിയത്. കൊൽക്കത്ത ഇൗഡൻ ഗാർഡൻസിൽ 33 പന്തിൽ നിന്നാണ് അലെൻ സെഞ്ചുറി നേടിയത്. 2016ൽ മുംബൈ വാംഖഡെ സ്‌റ്റേഡിയത്തിൽ 47 പന്തിൽ സെഞ്ചുറി നേടിയ വെസ്റ്റിൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ റെക്കോർഡണ് തിരുത്തിയത്.
രാജ്യാന്തര ട്വന്റി20യിലെ വേഗമേറിയ മൂന്നാമത്തെ സെഞ്ചുറിയാണ് അലെൻ നേടിയത്. എസ്റ്റോണിയ താരം സഹിൽ ചൗഹാനും (27 പന്തിൽ സെഞ്ചുറി) തുർക്കി താരം മുഹമ്മദ് ഫഹദും (29 പന്തിൽ സെഞ്ചുറി) പട്ടികയിൽ ഒന്നാമത്. ട്വന്റി20 ലോകകപ്പ് നോക്കൗട്ടിൽ ആദ്യത്തെ സെഞ്ചുറിയാണ് കൊൽക്കത്തയിൽ പിറന്നത്. 2009 സെമിയിൽ വെസ്റ്റിൻഡീസിനെതിരെ ശ്രീലങ്കൻ താരം തിലകരത്‌നെ ദിൽഷൻ നേടിയ (96*) റൺസെടുത്തിരുന്നു. 2016 സെമിയിൽ വെസ്റ്റിൻഡീസിനെതിരെ പുറത്താവാതെ 89 റൺസ് നേടിയ ഇന്ത്യയുടെ മുൻ നായകൻ വിരാട് കോഹ്‍ലിയാണ് മൂന്നാമത്.
ട്വന്റി20 ലോകകപ്പ് നോക്കൗട്ടിൽ ഉയർന്ന രണ്ടാമത്തെ കൂട്ടുകെട്ടും അലെനും ടിം സെയ്‌ഫെർട്ടും ചേർന്ന് നേടി. ഇരുവരും ഒന്നാം വിക്കറ്റിൽ 9.1 ഓവറിൽ 117 റണ്ണാണ് അടിച്ചുകൂട്ടിയത്. 2022ൽ ഇന്ത്യയ്ക്കെതിരെ സെമിയിൽ ഇംഗ്ലണ്ട് താരങ്ങളായ ജോസ് ബട്‌ലറും അലക്സ് ഹെയ്ൽസും നേടിയ 170 റൺസ് കൂട്ടുകെട്ടാണ് ഒന്നാമത്.









0 comments