print edition രാജസ്ഥാനെ സ്‌റ്റാർക്ക് തളച്ചു

വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന മിച്ചെൽ സ്‌റ്റാർക്ക് | Photo: BCCI
ന്യൂഡൽഹി: ഐപിഎൽ ക്രിക്കറ്റിൽ രാജസ്ഥാൻ റോയൽസിനെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ച് ഡൽഹി ക്യാപിറ്റൽസ് ജീവൻ നിലനിർത്തി. സ്‌കോർ: രാജസ്ഥാൻ 193/8, ഡൽഹി 197/5(19.2).
ഓപ്പണർമാരായ കെ എൽ രാഹുലും (42 പന്തിൽ 56) അഭിഷേക് പൊറെലും (31 പന്തിൽ 51) നേടിയ അർധസെഞ്ചുറികൾ ജയത്തിന് അടിത്തറയായി. ക്യാപ്‌റ്റൻ അക്‌സർ പട്ടേലും (34) അശുതോഷ് ശർമയും(18) പുറത്താകാതെ ലക്ഷ്യം കണ്ടു.
ആദ്യം ബാറ്റ് ചെയ്‌ത രാജസ്ഥാനെ പതിനഞ്ചാം ഓവറിൽ മിച്ചെൽ സ്‌റ്റാർക്ക് മൂന്ന് വിക്കറ്റെടുത്ത് തളച്ചത് നിർണായകമായി. ക്യാപ്‌റ്റൻ റിയാൻ പരാഗിനൊപ്പം (26 പന്തിൽ 51) ഡൊണോവൻ പെരേരയെയും (0) രവി സിങ്ങിനെയും (4) പുറത്താക്കിയ ഓസ്‌ട്രേലിയൻ പേസർ നാല് ഓവറിൽ 40 റൺ വഴങ്ങി നാല് വിക്കറ്റെടുത്തു. ലുങ്കി എൻഗിഡിക്കും മനോജ് തിവാരിക്കും രണ്ട് വിക്കറ്റുണ്ട്.
ധ്രുവ് ജുറെലും (40 പന്തിൽ 53) അർധ സെഞ്ചുറി നേടി. വൈഭവ് സൂര്യവംശി 46 (21) റണ്ണടിച്ചു. 14.2 ഓവറിൽ 161/2 എന്ന സ്‌കോറിൽ നിന്നാണ് രാജസ്ഥാന്റെ തകർച്ച. അവസാന ആറ് ഓവറിൽ 33 റണ്ണെടുക്കുന്നതിനിടെ ആറ് വിക്കറ്റ് വീണു.










0 comments