ad
Deshabhimani

ഐപിഎൽ 2026

ചെന്നൈ സൂപ്പർ കിങ്‌സിനെതിരെ ഡൽഹി ക്യാപിറ്റൽസിന് ഭേദപ്പെട്ട സ്കോർ

CSK VS DC

ചെന്നൈ-ഡൽഹി മത്സരത്തിൽ നിന്ന് (Photo Credit: BCCI)

വെബ് ഡെസ്ക്

Published on May 05, 2026, 09:39 PM | 1 min read

മുംബൈ : ചെന്നൈ സൂപ്പർ കിങ്‌സിനെതിരെ ഡൽഹി ക്യാപിറ്റൽസ് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 155 റൺസ് നേടി. മധ്യനിരയിൽ തകർത്തടിച്ച സമീർ റിസ്‌വിയുടെയും ട്രിസ്റ്റൻ സ്റ്റബ്സിന്റെയും പ്രകടനമാണ് ടീമിനെ ഭേദപ്പെട്ട നിലയിൽ എത്തിച്ചത്.


തുടക്കത്തിൽ വിക്കറ്റുകൾ വേഗത്തിൽ നഷ്ടമായ ക്യാപിറ്റൽസ് ഒരു ഘട്ടത്തിൽ പ്രതിരോധത്തിലായിരുന്നു. പതും നിസ്സങ്ക (19), കെ എൽ രാഹുൽ (12) എന്നിവർക്ക് പവർപ്ലേയിൽ മികച്ച സ്കോർ കണ്ടെത്താൻ സാധിച്ചില്ല. നായകൻ അക്സർ പട്ടേൽ 2 റൺസെടുത്ത് പുറത്തായതോടെ ടീം സമ്മർദ്ദത്തിലായി. എന്നാൽ ഇംപാക്ട് പ്ലെയറായി എത്തിയ സമീർ റിസ്‌വി 24 പന്തിൽ 4 സിക്സറുകൾ നേടി 40 റൺസുമായി പുറത്താകാതെ നിന്നു. ട്രിസ്റ്റൻ സ്റ്റബ്സ് 38 റൺസ് നേടി പിന്തുണ നൽകി. കരുൺ നായർ 13 പന്തിൽ 13 റൺസും, നിതീഷ് റാണ 13 പന്തിൽ 15 റൺസും മാത്രമാണ് നേടിയത്. മിച്ചൽ സ്റ്റാർക്ക് റൺസൊന്നും എടുക്കാതെ പുറത്താകാതെ നിന്നു.


സൂപ്പർ കിങ്‌സിന് വേണ്ടി നൂർ അഹമ്മദ് 3 ഓവറിൽ 22 റൺസ് മാത്രം വിട്ടുനൽകി 2 പ്രധാന വിക്കറ്റുകൾ വീഴ്ത്തി. അകീൽ ഹൊസൈൻ, മുകേഷ് ചൗധരി, ഗുർജപ്നീത് സിംഗ്, ജാമി ഓവർട്ടൺ എന്നിവരും ഓരോ വിക്കറ്റ് വീതം വീഴ്ത്തി ബൗളിങിൽ മികച്ച പ്രകടനം കാഴ്ചവെച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home