ad
Deshabhimani

print edition വിജയപട്ടണം: ദക്ഷിണാഫ്രിക്കയെ ഒമ്പത്‌ വിക്കറ്റിന്‌ തോൽപ്പിച്ച്‌ ഇന്ത്യക്ക്‌ പരമ്പര

Yashasvi Jaiswal

ദക്ഷിണാഫ്രിക്കയ്--ക്കെതിരെ സെഞ്ചുറി നേടിയ ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്‌സ്വാളിന്റെ ആഘോഷം

വെബ് ഡെസ്ക്

Published on Dec 07, 2025, 12:07 AM | 2 min read

വിശാഖപട്ടണം: യശസ്വി ജയ്‌സ്വാളിന്റെ ബാറ്റിൽ ഇന്ത്യ വിശാഖപട്ടണത്ത്‌ വിജയക്കൊടി നാട്ടി. മൂന്നാം മത്സരത്തിൽ ഒമ്പത്‌ വിക്കറ്റിന്റെ ആധികാരിക ജയത്തോടെ ദക്ഷിണാഫ്രിക്കയുമായുള്ള ഏകദിന ക്രിക്കറ്റ്‌ പരമ്പര 2–1ന്‌ സ്വന്തമാക്കുകയും ചെയ്‌തു. ദക്ഷിണാഫ്രിക്ക ഉയർത്തിയ 271 റൺ ലക്ഷ്യം 39.5 ഓവറിൽ മറികടന്നു. 121 പന്തിൽ 116 റണ്ണടിച്ച ജയ്‌സ്വാളാണ്‌ മാൻ ഓഫ്‌ ദി മാച്ച്‌. രണ്ട്‌ സെഞ്ചുറികൾ ഉൾപ്പെടെ 302 റൺ നേടിയ വിരാട്‌ കോഹ്‌ലി പരമ്പരയുടെ മികച്ച താരമായി.


സ്‌കോർ: ദക്ഷിണാഫ്രിക്ക 270 (47.5); ഇന്ത്യ 271/1 (39.5).


ഇരുപത്‌ മത്സരങ്ങൾക്കുശേഷം ഏകദിനത്തിൽ ടോസ്‌ കിട്ടിയ ഇന്ത്യ ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിന്‌ വിടുകയായിരുന്നു. 47.5 ഓവറിൽ എതിരാളികളെ 270 റണ്ണിൽ ഒതുക്കി ബ‍ൗളർമാർ ക്യാപ്‌റ്റൻ കെ എൽ രാഹുലിന്റെ തീരുമാനത്തെ മാനിച്ചു. നാല്‌ വീതം വിക്കറ്റുമായി കുൽദീപ്‌ യാദവും പ്രസിദ്ധ്‌ കൃഷ്‌ണയും തിളങ്ങി. ടെസ്‌റ്റ്‌ തോറ്റ ഗ‍ൗതം ഗംഭീറിനും സംഘത്തിനും ആശ്വാസം നൽകുന്നതായി ഇ‍ൗ പരമ്പര നേട്ടം.

മറുപടിയിൽ രോഹിത്‌ ശർമയും (73 പന്തിൽ 75) ജയ്‌സ്വാളും ചേർന്ന്‌ ദക്ഷിണാഫ്രിക്കൻ ബ‍ൗളർമാരെ പറപ്പിച്ചു. കോഹ്‌ലി 45 പന്തിൽ 65 റണ്ണുമായി പുറത്താകാതെനിന്നു.


ഏകദിന ക്രിക്കറ്റിൽ നാലാമത്തെ മാത്രം മത്സരത്തിനിറങ്ങിയ ജയ്‌സ്വാളായിരുന്നു വിശാഖപട്ടണത്ത്‌ താരമായി മാറിയത്‌. ആദ്യ രണ്ട്‌ കളിയിലും മങ്ങിയ ഇടംകൈയൻ സ്ഥാനം ഉറപ്പിക്കുന്ന പ്രകടനമാണ്‌ മൂന്നാം കളിയിൽ നടത്തിയത്‌. തുടക്കത്തിൽ പതറിയെങ്കിലും കളി പുരോഗമിക്കുംതോറും റണ്ണൊഴുക്കിന്‌ വേഗം കൂട്ടി. രണ്ട്‌ സിക്‌സറും പത്ത്‌ -േഫാറുമായിരുന്നു ഇന്നിങ്‌സിൽ. ഏകദിനത്തിലും ടെസ്‌റ്റിലും ട്വന്റി20യിലും സെഞ്ചുറി നേടുന്ന ആറാമത്തെ മാത്രം ഇന്ത്യൻ താരമാണ്‌. രോഹിത്‌, കോഹ്‌ലി, രാഹുൽ, ശുഭ്‌മാൻ ഗിൽ, സുരേഷ്‌ റെയ്‌ന എന്നിവരാണ്‌ മറ്റ്‌ താരങ്ങൾ.


ജയ്‌സ്വാൾ–രോഹിത്‌ സഖ്യം 155 റണ്ണാണ്‌ ആദ്യ വിക്കറ്റിൽ നേടിയത്‌. രോഹിതിന്റെ ഇന്നിങ്‌സിൽ മൂന്ന്‌ സിക്‌സറും ഏഴ്‌ ഫോറും ഉൾപ്പെട്ടു. കഴിഞ്ഞ അഞ്ച്‌ കളിയിൽ ഒരു സെഞ്ചുറിയും മൂന്ന്‌ അർധസെഞ്ചുറിയുമാണ്‌ മുപ്പത്തെട്ടുകാരന്‌. ആദ്യ രണ്ട്‌ കളിയിലും സെഞ്ചുറി നേടിയ കോഹ്‌ലി അതേ മികവ്‌ തുടർന്നു. മൂന്ന്‌ സിക്‌സറും ആറ്‌ ഫോറുമായിരുന്നു ഇന്നിങ്‌സിൽ.


ക്വിന്റൺ ഡി കോക്കിന്റെ (89 പന്തിൽ 106) സെഞ്ചുറിയിൽ മികച്ച തുടക്കമാണ്‌ ആദ്യം ബാറ്റ് ചെയ്‌ത ദക്ഷിണാ-്രഫിക്കയ്‌ക്ക്‌ ലഭിച്ചത്‌. ക്യാപ്‌റ്റൻ ടെംബ ബവുമ 48 റണ്ണെടുത്തു. എന്നാൽ തുടക്കത്തിലെ മികവ്‌ നിലനിർത്താൻ ബാറ്റിങ്‌ നിരയ്‌ക്കായില്ല. പ്രസിദ്ധും കുൽദീപും തകർപ്പൻ ബ‍ൗളിങ്ങിലൂടെ കടിഞ്ഞാണിട്ടു.


രോഹിത്‌ 20000*


വിശാഖപട്ടണം : രാജ്യാന്തര ക്രിക്കറ്റിൽ ഇരുപതിനായിരം റൺ പൂർത്തിയാക്കിയ രോഹിത്‌ ശർമ. ഇ‍ൗ നേട്ടം കൈവരിക്കുന്ന നാലാമത്തെ ഇന്ത്യൻ താരമാണ്‌. ദക്ഷിണാഫ്രിക്കയുമായുള്ള മൂന്നാം ഏകദിനത്തിലായിരുന്നു നേട്ടം കുറിച്ചത്‌. ഏകദിനത്തിൽ 61 അർധസെഞ്ചുറിയും സ്വന്തമാക്കി. ഏകദിനത്തിൽ 279 മത്സരങ്ങളിൽ 11516 റൺ. ടെസ്‌റ്റിൽ 67 കളിയിൽ 4301. 159 ട്വന്റി20യിൽ 4231ഉം. ആകെ 505 കളിയിൽ 20048 റൺ. സച്ചിൻ ടെൻഡുൽക്കർ (34357), വിരാട്‌ കോഹ്‌ലി (27975), രാഹുൽ ദ്രാവിഡ്‌ (24208) എന്നിവരാണ്‌ രോഹിതിന്‌ മുന്നിലുള്ളത്‌.


21ൽ നാണയഭാഗ്യം


വിശാഖപട്ടണം: ഏകദിന ക്രിക്കറ്റിൽ ഇരുപത്‌ മത്സരങ്ങൾക്കുശേഷം ഇന്ത്യക്ക്‌ ടോസ്‌ ലഭിച്ചു. വിശാഖപട്ടണത്ത്‌ ദക്ഷിണാഫ്രിക്കയുമായുള്ള മൂന്നാം ഏകദിനത്തിൽ ക്യാപ്‌റ്റൻ കെ എൽ രാഹുലിനെ നാണയഭാഗ്യം തുണച്ചു. 2023 ഏകദിന ലോകകപ്പ്‌ സെമിയിലാണ്‌ അവസാനമായി ഇന്ത്യക്ക്‌ ടോസ്‌ കിട്ടുന്നത്‌. ടോസ്‌ കിട്ടിയ രാഹുൽ -ഫീൽഡിങ്‌ തെരഞ്ഞെടുക്കുകയായിരുന്നു. ഇക്കുറി ഇടംകൈ കൊ




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home