Deshabhimani

സി കെ നായിഡു ട്രോഫി: കേരള- വിദർഭ മത്സരം സമനിലയിൽ

CK Nayudu Trophy.jpg
വെബ് ഡെസ്ക്

Published on Oct 30, 2026, 05:36 PM | 1 min read

നാഗ്പൂർ: അണ്ടർ 23 സി കെ നായിഡു ട്രോഫിയിൽ കേരളവും വിദർഭയുമായുള്ള മത്സരം സമനിലയിൽ അവസാനിച്ചു. രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിന് ഇറങ്ങിയ കേരളം മൂന്ന് വിക്കറ്റിന് 171 റൺസെടുത്ത് നിൽക്കെ കളി അവസാനിക്കുകയായിരുന്നു. നേരത്തെ ആറ് വിക്കറ്റിന് 216 റൺസെന്ന നിലയിൽ വിദർഭ രണ്ടാം ഇന്നിങ്സ് ഡിക്ലയർ ചെയ്തിരുന്നു. ആദ്യ ഇന്നിങ്സിൽ വിദർഭ 411 റൺസും കേരളം 265 റൺസുമായിരുന്നു നേടിയത്.


ആദ്യ ഇന്നിങ്സിൽ 146 റൺസിന്റെ ലീഡ് നേടിയ വിദർഭ, അതിവേ​ഗം കേരളത്തിന് മുന്നിൽ വലിയൊരു വിജയലക്ഷ്യമുയർത്തുകയെന്ന ലക്ഷ്യത്തോടെയാണ് രണ്ടാം ഇന്നിങ്സിൽ ബാറ്റിങ് തുടങ്ങിയത്. വേഗത്തിൽ സ്കോർ ചെയ്യാനുള്ള ശ്രമത്തിനിടെ തുടക്കത്തിൽ തന്നെ മൂന്ന് വിക്കറ്റുകൾ നഷ്ടമാവുകയും ചെയ്തു. എന്നാൽ നാലാം വിക്കറ്റിൽ ഒത്തുചേർന്ന മുഹമ്മദ് ഫയസും ക്യാപ്റ്റൻ ജഗ്ജോത് സസനും ചേർന്ന് 131 റൺസ് കൂട്ടിച്ചേർത്തു. മുഹമ്മദ് ഫയസ് 69 പന്തുകളിൽ 71 റൺസും ജഗ്ജോത് സസൻ 68 പന്തുകളിൽ 83 റൺസും നേടി. ആറ് വിക്കറ്റിന് 216 റൺസെന്ന നിലയിൽ വിദർഭ ഇന്നിങ്സ് ഡിക്ലയർ ചെയ്തു. കേരളത്തിന് വേണ്ടി അഭിജിത് പ്രവീണും അർജുൻ വേണുഗോപാലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.


വിജയലക്ഷ്യമായ 363 റൺസ് പിന്തുടർന്ന് ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് 21 റൺസെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകൾ നഷ്ടമായി. എ കെ ആകർഷ് എട്ടും കൃഷ്ണനാരായൺ രണ്ടും എസ് എസ് അക്ഷയ് പത്തും റൺസ് നേടി മടങ്ങി. എന്നാൽ, നാലാം വിക്കറ്റിൽ ഒത്തുചേർന്ന ഗോവിന്ദ് ദേവ് പൈയും അഭിജിത് പ്രവീണും ചേർന്ന കൂട്ടുകെട്ടാണ് കേരളത്തിന് സമനിലയൊരുക്കിയത്. ഗോവിന്ദ് 65 റൺസും അഭിജിത് 73 റൺസും നേടി പുറത്താകാതെ നിന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home