Deshabhimani

മമ്മൂട്ടി ബ്രാൻഡ് അംബാസഡർ; കേരള റോഡ് സേഫ്റ്റി മിഷൻ പ്രഖ്യാപനം 15ന്

mammootty
വെബ് ഡെസ്ക്

Published on Nov 04, 2026, 08:08 PM | 1 min read

കൊച്ചി: സംസ്ഥാനത്തെ റോഡപകട മരണങ്ങൾ കുറയ്ക്കാൻ രൂപീകരിച്ച കേരള റോഡ് സേഫ്റ്റി മിഷന്റെ പ്രഖ്യാപനം 15ന്‌ പകൽ 11ന് എറണാകുളം ടൗൺഹാളിൽ നടക്കുമെന്ന് ഗതാഗതമന്ത്രി സി പി ജോൺ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മമ്മൂട്ടി മിഷന്റെ ബ്രാൻഡ് അംബാസഡറാകുമെന്നും മന്ത്രി പറഞ്ഞു.​


സംസ്ഥാനത്ത് വർഷം 3,600 ഓളംപേർ റോഡപകടങ്ങളിൽ മരിക്കുന്നു. മരണനിരക്ക് കുറയ്ക്കുകയാണ് മിഷന്റെ ലക്ഷ്യം. ‘എൻലൈറ്റൻ ആൻഡ് എൻഫോഴ്സ്' ആശയത്തിലൂന്നി വിദ്യാർഥികൾമുതൽ മുതിർന്ന പൗരർവരെ ഉൾപ്പെടുന്ന വിപുലമായ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കും. നിയമലംഘകർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.


റോഡ് സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ ജില്ലാ, പ്രാദേശിക തലങ്ങളിലേക്ക് വ്യാപിപ്പിക്കും. പ്രാദേശിക തലത്തില്‍ സേഫ് ഡ്രൈവിങ് ക്ലബ്ബുകള്‍ രൂപീകരിക്കും. റോഡുകളുടെ നവീകരണം, ബ്ലാക്ക് സ്‌പോട്ടുകളുടെ പരിഹാരം, സൈന്‍ ബോര്‍ഡുകളുടെ അറ്റകുറ്റപ്പണി, സീബ്രാ ലൈനുകളുടെ വീതി കൂട്ടല്‍, റോഡ് മാര്‍ക്കിങ്ങില്‍ കളര്‍ കോഡുകള്‍ ഉള്‍പ്പെടുത്തി സുരക്ഷാ മേഖലകള്‍ സജ്ജമാക്കല്‍ എന്നിവയും പദ്ധതിയിലുണ്ട്. സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ റോഡ് സുരക്ഷ ഉള്‍പ്പെടുത്തുന്നതിനും ഇതിനായി മൊബൈല്‍ ആപ്പുകള്‍ വികസിപ്പിക്കുന്നതിനും നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home