വനിതാ പ്രീമിയർ ലീഗ് ജനുവരി 14ന്: ആദ്യം മുംബൈ- ബംഗളൂരു പോരാട്ടം; മത്സരം ക്രമം ഇങ്ങനെ

മുംബൈ: വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റ് അഞ്ചാം സീസൺ അടുത്ത വർഷം ജനുവരി 14ന് ആരംഭിക്കും. ഫെബ്രുവരി ഏഴ് വരെയാണ് ടൂർണമെന്റ്. ആദ്യ കളിയിൽ നിലവിലെ ചാമ്പ്യൻമാരായ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു മുൻ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിനെ നേരിടും
വഡോദരിയിലും മുംബൈയിലുമാണ് മത്സരങ്ങൾ. ഇത്തവണയും അഞ്ച് ടീമുകളാണ്. ആദ്യ സീസണായ 2023ലും 2025ലും മുംബൈ ഇന്ത്യൻസ് ജേതാക്കളായപ്പോൾ 2024ലും 2026ലും ബംഗളൂരു റോയൽ ചലഞ്ചേഴ്‌സ് ചാമ്പ്യന്മാരായി. നാല് തവണയുടെ ഡൽഹി ക്യാപിറ്റൽസ് ആണ് റണ്ണറപ്പായത്. ഇവർക്ക് പുറമെ ഗുജറാത്ത് ജയന്റ്‌സ്, യുപി വാരിയേഴ്‌സ് എന്നിവരും മത്സരരംഗത്തുണ്ട്.
കപ്പ് കൊതിച്ച് ഡൽഹി
നാല് തവണയും കൈവിട്ട കിരീടം സ്വന്തമാക്കാനാണ് ഡൽഹി ഇത്തവണ പ്രീമിയർ ലീഗിൽ മാറ്റുരയ്ക്കുന്നത്. കിരീടം നിലനിർത്തി മൂന്നാം കിരീടം സ്വന്തമാക്കാൻ ആർസിബിയും മൂന്നാം ചാമ്പ്യൻഷിപ്പ് സ്വപ്നം കാണുന്ന മുംബൈ ഇന്ത്യൻസും ശക്തമായ വെല്ലുവിളിയുയർത്തും. മറുവശത്ത്, യുപി വാരിയേഴ്‌സും ഗുജറാത്ത് ജയന്റ്‌സും തങ്ങളുടെ കന്നി ഫൈനൽ പ്രവേശനം ലക്ഷ്യമിടുന്നു.
മത്സരം ഇങ്ങനെ
ഓരോ ടീമും മറ്റ് നാല് ടീമുകളുമായി രണ്ടുതവണ വീതം ഏറ്റുമുട്ടും. ലീഗ് ഘട്ടത്തിൽ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തുന്ന ടീം നേരിട്ട് ഫൈനലിലേക്ക് യോഗ്യത നേടും. രണ്ടും മൂന്നും സ്ഥാനങ്ങളിൽ എത്തുന്ന ടീമുകൾ കലാശപ്പോരാട്ടത്തിലെ അവസാന സ്ഥാനത്തിനായി എലിമിനേറ്ററിൽ ഏറ്റുമുട്ടും. നാലും അഞ്ചും സ്ഥാനങ്ങളിൽ എത്തുന്ന ടീമുകൾ ലീഗ് ഘട്ടത്തോടെ പുറത്താകും.
മത്സരം ക്രമം- വഡോദരയിൽ
ജനുവരി 14: റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു vs മുംബൈ ഇന്ത്യൻസ്– രാത്രി 7.30
ജനുവരി 15: ഗുജറാത്ത് ജയന്റ്‌സ് vs യുപി വാരിയേഴ്‌സ്– രാത്രി 7.30
ജനുവരി 16: ഡൽഹി ക്യാപിറ്റൽസ് vs റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു– രാത്രി 7.30
ജനുവരി 17: യുപി വാരിയേഴ്‌സ് vs മുംബൈ ഇന്ത്യൻസ്– രാത്രി 7.30
ജനുവരി 18: ഗുജറാത്ത് ജയന്റ്‌സ് vs ഡൽഹി ക്യാപിറ്റൽസ്– രാത്രി 7.30
ജനുവരി 19: റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു vs യുപി വാരിയേഴ്‌സ്– രാത്രി 7.30
ജനുവരി 20: ഗുജറാത്ത് ജയന്റ്‌സ് vs മുംബൈ ഇന്ത്യൻസ്– രാത്രി 7.30
ജനുവരി 21: യുപി വാരിയേഴ്‌സ് vs ഡൽഹി ക്യാപിറ്റൽസ്– രാത്രി 7.30
ജനുവരി 22: ഗുജറാത്ത് ജയന്റ്‌സ് vs റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു– രാത്രി 7.30
ജനുവരി: ഡൽഹി ക്യാപിറ്റൽസ് vs മുംബൈ ഇന്ത്യൻസ്– രാത്രി 7.30
ജനുവരി: യുപി വാരിയേഴ്‌സ് vs ഗുജറാത്ത് ജയന്റ്‌സ്– രാത്രി 7.30
മുംബൈയിൽ
ജനുവരി 26: മുംബൈ ഇന്ത്യൻസ് vs റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു– രാത്രി 7.30
ജനുവരി 27: ഡൽഹി ക്യാപിറ്റൽസ് vs ഗുജറാത്ത് ജയന്റ്‌സ്– രാത്രി 7.30
ജനുവരി 28: മുംബൈ ഇന്ത്യൻസ് vs യുപി വാരിയേഴ്‌സ്– രാത്രി 7.30
ജനുവരി 29: റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു vs ഡൽഹി ക്യാപിറ്റൽസ്– രാത്രി 7.30
ജനുവരി 30: മുംബൈ ഇന്ത്യൻസ് vs ഗുജറാത്ത് ജയന്റ്‌സ്– രാത്രി 7.30
ജനുവരി 31: യുപി വാരിയേഴ്‌സ് vs റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു– രാത്രി 7.30
ഫെബ്രുവരി 1: മുംബൈ ഇന്ത്യൻസ് vs ഡൽഹി ക്യാപിറ്റൽസ്– രാത്രി 7.30
ഫെബ്രുവരി 2: റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു vs ഗുജറാത്ത് ജയന്റ്‌സ്– രാത്രി 7.30
ഫെബ്രുവരി 3: ഡൽഹി ക്യാപിറ്റൽസ് vs യുപി വാരിയേഴ്‌സ്– രാത്രി 7.30
പ്ലേഓഫുകൾ- മുംബൈ
ഫെബ്രുവരി 5: എലിമിനേറ്റർ (രണ്ടാം സ്ഥാനക്കാർ vs മൂന്നാം സ്ഥാനക്കാർ)– രാത്രി 7.30
ഫെബ്രുവരി 7: ഫൈനൽ (ലീഗ് ഘട്ടത്തിലെ ഒന്നാം സ്ഥാനക്കാർ vs എലിമിനേറ്റർ വിജയികൾ)– രാത്രി 7.30








0 comments