മെസിയില്ലാത്ത അർജന്റീന; സൗഹൃദമത്സരത്തിന് ടീമിനെ പ്രഖ്യാപിച്ചു; മുന്നേറ്റത്തിൽ നിക്കോ പാസും അൽവാരസും

ബ്യൂണസ് ഐറിസ്: ഇതിഹാസ താരം ലയണൽ മെസി വിരമിച്ചതിന് ശേഷമുള്ള ആദ്യ ടീമിനെ പ്രഖ്യാപിച്ച് അർജന്റീന. സൗഹൃദമത്സരങ്ങൾക്കായുള്ള അർജന്റീന ടീമിനെയാണ് പരിശീലകൻ ലയണൽ സ്‌കലോണി പ്രഖ്യാപിച്ചത്. 28 അംഗ സ്‌ക്വാഡിൽ ഒട്ടേറെ യുവതാരങ്ങൾ ടീമിലിടം പിടിച്ചിട്ടുണ്ട്.
നിക്കോ പാസ്, ജൂലിയൻ അൽവാരസ്, എൻസോ ഫെർണാണ്ടസ് തുടങ്ങിയവരെല്ലാം ടീമിലിടം നേടിയിട്ടുണ്ട്. നവംബർ 13,17 തീയതികളിൽ ഉറുഗ്വായ്, കോസ്റ്റാറിക്ക ടീമുകൾക്കെതിരേയാണ് അർജന്റീനയുടെ മത്സരങ്ങൾ. മെസിയുടെ പത്താം നമ്പർ ജഴ്സി ഇനി ആർക്കാകും ലഭിക്കുക എന്നത് ആരാധകർ ഉറ്റുനോക്കുകയാണ്.
ആഫ്രിക്കൻ രാജ്യമായ ബെനിനുമായുള്ള സൗഹൃദമത്സരത്തോടെയാണ് മെസി അർജന്റീനയുടെ നീലക്കുപ്പായമഴിച്ചത്. രണ്ട് പതിറ്റാണ്ട് നീണ്ട കളിജീവിതത്തിൽ നേടാനുള്ളതൊക്കെ നേടിയ മെസി, കഴിഞ്ഞ ആഗസ്ത് 31നാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. ദേശീയ കുപ്പായത്തിൽ ആവോളം ആസ്വദിച്ചു കളിച്ചാണ് മടക്കം. 2022ൽ ഖത്തറിൽ ലോകകപ്പുയർത്തിയ നായകനായി. 2021ലും 2024ലും കോപ അമേരിക്ക. 2022ൽ ഫൈനലിസിമ. 2008ൽ ഒളിന്പിക്‌സ് സ്വർണം. 207 കളിയിൽ 125 ഗോൾ. 68 എണ്ണത്തിന് അവസരമൊരുക്കൽ. എട്ട് തവണ മികച്ച താരത്തിനുള്ള ബാലൻ ഡി ഓർ. ആറ് ലോകകപ്പ് കളിച്ചു. 34 കളിയിൽ 21 ഗോളടിച്ചു. 12 എണ്ണത്തിന് അവസരമൊരുക്കി. രണ്ട് തവണ ലോകകപ്പിലെ മികച്ച താരമായി. നേട്ടങ്ങളുടെ പട്ടിക തുടരുകയാണ്.







0 comments