ad
Deshabhimani

ശ്രീശാന്തിന്റെ വിലക്ക് കെസിഎ പിൻവലിച്ചു; ആവർത്തിച്ചാൽ കർശനമായ നടപടി

S Sreesanth kca.jpg
വെബ് ഡെസ്ക്

Published on Jul 01, 2026, 02:00 PM | 1 min read

തിരുവനന്തപുരം: എസ് ശ്രീശാന്തിനെതിരെ കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) ഏർപ്പെടുത്തിയ മൂന്ന് വർഷത്തെ വിലക്ക് പിൻവലിച്ചു. സംഘടനയ്ക്ക് അപകീർത്തി വരുത്തുന്ന രീതിയിലുള്ള പരാമർശങ്ങൾ നടത്തിയതിന്റെ പേരിലാണ് ശ്രീശാന്തിനെ വിലക്കിയിരുന്നത്. പരാമർശങ്ങളിൽ ഖേദം പ്രകടിപ്പിച്ച് ശ്രീശാന്ത് ഔദ്യോഗികമായി നൽകിയ മാപ്പപേക്ഷ സ്വീകരിച്ചാണ് വിലക്ക് പിൻവലിക്കാൻ കെസിഎ യോഗം ഐകകണ്ഠ്യേന തീരുമാനിച്ചത്.


ഭാവിയിൽ ഇത്തരം നടപടികൾ ആവർത്തിച്ചാൽ കർശനമായ അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്ന് ശ്രീശാന്തിന് യോഗം മുന്നറിയിപ്പ് നൽകി. വിലക്ക് പിൻവലിച്ചതോടെ കേരള ക്രിക്കറ്റ് ലീഗ് സീസൺ 3-ൽ ഏരീസ് കൊല്ലം സെയിലേഴ്സ് ടീമിന്റെ സഹഉടമയായി തുടരാൻ ശ്രീശാന്തിന് സാധിക്കും. കഴിഞ്ഞ കെസിഎൽ സീസൺ മത്സരങ്ങൾക്ക് മുൻപായിരുന്നു കേരള ക്രിക്കറ്റ്‌ അസോസിയേഷൻ ശ്രീശാന്തിന് വിലക്ക് ഏർപ്പെടുത്തിയത്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home